'ന്നാ താന്‍ തുണിസഞ്ചി എട്' വ്യത്യസ്ത ടാഗ് ലൈനില്‍ പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണം
പെരിയ: ന്നാ താന്‍ തുണി സഞ്ചി എട്, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമാപ്പേരിനെ അനുകരിച്ച ടാഗ് ലൈനുമായി ആളുകളെ ആകര്‍ഷിക്കുകയാണ് പുല്ലൂര്‍ പെരിയയിലെ ഹരിതകര്‍മ്മസേന, നന്മ തുണിബാഗ് നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിച്ച തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ്. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു തുണിസഞ്ചി കയ്യില്‍ കരുതണമെന്ന ജനങ്ങളോടുള്ള ഹരിത കര്‍മ്മസേനയുടെ ആഹ്വാനം കൂടിയാണ് ടാഗ്‌ലൈന്‍. പ്ലാസ്റ്റികിനെതിരായ ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ജുലായ് ഒന്നു മുതല്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് […]

പെരിയ: ന്നാ താന്‍ തുണി സഞ്ചി എട്, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമാപ്പേരിനെ അനുകരിച്ച ടാഗ് ലൈനുമായി ആളുകളെ ആകര്‍ഷിക്കുകയാണ് പുല്ലൂര്‍ പെരിയയിലെ ഹരിതകര്‍മ്മസേന, നന്മ തുണിബാഗ് നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിച്ച തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ്. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു തുണിസഞ്ചി കയ്യില്‍ കരുതണമെന്ന ജനങ്ങളോടുള്ള ഹരിത കര്‍മ്മസേനയുടെ ആഹ്വാനം കൂടിയാണ് ടാഗ്‌ലൈന്‍. പ്ലാസ്റ്റികിനെതിരായ ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജുലായ് ഒന്നു മുതല്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ബദല്‍ സംവിധാനമായാണ് തുണിബാഗ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. ഹരിത കര്‍മ്മസേനയും നന്മ ഗ്രൂപ്പിപ്പും ചേര്‍ന്ന് വിവധ വലുപ്പത്തിലും വ്യത്യസ്ത തുണികളിലും ഉള്ള സഞ്ചികള്‍ ആവശ്യാനുസരണം നിര്‍മ്മിച്ച് കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യും. വലുപ്പത്തിനും തുണികളുടെ ഗുണമേന്മയ്ക്കും അനുസരിച്ച് 5 രൂപ മുതല്‍ 25 രൂപ വരെയാണ് ഒരു സഞ്ചിക്ക് ഈടാക്കുന്നത്. പെരിയയില്‍ ആരംഭിച്ച നന്മ തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദന്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗം ടി.വി. കരിയന് സഞ്ചി നല്‍കി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ വി.വി. സുമ ആദ്യവില്‍പന നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ ഷഹീദ റഷീദ്, ടി.രാമകൃഷ്ണന്‍ നായര്‍, ടി.വി.അശോകന്‍, പി.പ്രീതി, ലത രാഘവന്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍മാരായ വി.ഇ.ഒ ഉഷ, വി.ഇ.ഒ ജിജേഷ്, കൃഷി ഓഫീസര്‍ സി.പ്രമോദ് കുമാര്‍, കണ്‍സോര്‍ഷ്യം സെക്രട്ടറി പി.ഉഷ, പ്രസിഡന്റ് കെ.വി.സുരഭി എന്നിവര്‍ പങ്കെടുത്തു.