ലഹരിക്കെതിരെ നാടെങ്ങും ബോധവല്‍ക്കരണം

കാസര്‍കോട്: കല്ലിങ്കാല്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡണ്ട് എ.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ബേക്കല്‍ സി.ഐ വിപിന്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് അബ്ദുല്‍ റസാഖ് മിസ്ബാഹി പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു. ബോധവല്‍ക്കരണ ക്ലാസിന് ഹോസ്ദുര്‍ഗ്ഗ് റെയ്ഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ അബ്ദുല്‍ സലാം കെ.പി നേതൃത്വം നല്‍കി. മോട്ടിവേഷന്‍ ക്ലാസിന് സൈക്കോളജിസ്റ്റ് ബഷീര്‍ എടാട്ട് കണ്ണൂര്‍ നേതൃത്വം നല്‍കി.സദര്‍ മുഅല്ലിം അബ്ദുള്ള മൗലവി, […]

കാസര്‍കോട്: കല്ലിങ്കാല്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡണ്ട് എ.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ബേക്കല്‍ സി.ഐ വിപിന്‍ ഉദ്ഘാടനം ചെയ്തു. ഖത്തീബ് അബ്ദുല്‍ റസാഖ് മിസ്ബാഹി പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു. ബോധവല്‍ക്കരണ ക്ലാസിന് ഹോസ്ദുര്‍ഗ്ഗ് റെയ്ഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ അബ്ദുല്‍ സലാം കെ.പി നേതൃത്വം നല്‍കി. മോട്ടിവേഷന്‍ ക്ലാസിന് സൈക്കോളജിസ്റ്റ് ബഷീര്‍ എടാട്ട് കണ്ണൂര്‍ നേതൃത്വം നല്‍കി.
സദര്‍ മുഅല്ലിം അബ്ദുള്ള മൗലവി, മുഹമ്മദ് കുഞ്ഞി മൗലവി, ഗസ്സാലി മൗലവി, ജമാഅത്ത് ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, സി.എച്ച്. അബ്ബാസ്, ഹംസ കളരി, സമീര്‍ പി.എം, മുനീര്‍ ടി.എം, സി.എച്ച്. അബ്ദുല്‍ ഖാദര്‍ ഹാജി, സാലിഹ് സുലൈമാന്‍, നസീര്‍. ടി.കെ എന്നിവര്‍ സംസാരിച്ചു. കെ. കുഞ്ഞബ്ദുള്ള ഹാജി നന്ദി പറഞ്ഞു.
ബദിയടുക്ക: ലഹരിക്കെതിരെ ബോധവല്‍ക്കരണ സന്ദേശവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എക്‌സൈസും പൊലീസും. ബദിയടുക്ക ടൗണിലാണ് വ്യത്യസ്തമായ പരിപാടികളുമായി നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് പരിപാടി അവതരിപ്പിച്ചത്.
ബോധവല്‍ക്കരണ സന്ദേശ റാലി, വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, സിനിമ നടന്‍ പി.കെ ലോഹിതാക്ഷന്‍ സംവിധാനം ചെയ്ത 'കറുത്ത പുക' എന്ന തെരുവ് നാടകം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു.
ലഹരിക്കെതിരെ നടത്തിയ ബോധവല്‍ക്കരണ സന്ദേശ റാലിയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്നു. ബദിയടുക്ക സബ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, ബദിയടുക്ക എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രതീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍. ജനാര്‍ദ്ദന, ആര്‍. രമേശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പൊയിനാച്ചി: ശിശുവികസന പദ്ധതി ഓഫീസ് കാഞ്ഞങ്ങാട് അഡീഷണല്‍ പള്ളിക്കര പഞ്ചായത്തിലെ പറമ്പ, ബങ്കാട്, കരിച്ചേരി, കൂട്ടപ്പുന്ന അംഗന്‍വാടികളുടെ നേതൃത്വത്തില്‍ ജി. യു.പി.എസ് കരിച്ചേരിയില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കാസര്‍കോട് സൈബര്‍ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകാന്ത് തണ്ണോട്ട് കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കാരണ ക്ലാസ് നല്‍കി.
പള്ളിക്കര പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിയ സ്വാഗതവും കരിച്ചേരി സ്‌കൂള്‍ അധ്യാപകന്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ആശംസയും നന്ദിനി നന്ദിയും പറഞ്ഞു.
കുമ്പള: കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ കോയിപ്പാടി ഗവ. എല്‍.പി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെ കോയിപ്പാടി ഗവ: എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധു കൊട്രച്ചാല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍സ്പെക്ടര്‍ ദിലീഷ്. കെ. ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റര്‍ സുരേശന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്പെക്ടര്‍ പരമേശ്വര നായിക്ക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, ബാബു പാറമേല്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഹമീദ് കോയിപ്പാടി നന്ദി പറഞ്ഞു.

Related Articles
Next Story
Share it