കാഞ്ഞങ്ങാട് പ്രസ്‌ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍. ബിന്ദു അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രസ് ഫോറം സ്ഥാപക പ്രസിഡണ്ട് എം.വി ദാമോദരന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡ് കണ്ണൂര്‍ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ് കുമാറിനും മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള കെ. സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡ് ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, ക്യാമറാമാന്‍ സുനില്‍കുമാര്‍ ബേപ്പ് എന്നിവര്‍ക്കും […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ അച്ചടി-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍. ബിന്ദു അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രസ് ഫോറം സ്ഥാപക പ്രസിഡണ്ട് എം.വി ദാമോദരന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡ് കണ്ണൂര്‍ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.പി ലിബീഷ് കുമാറിനും മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകനുള്ള കെ. സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡ് ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ്, ക്യാമറാമാന്‍ സുനില്‍കുമാര്‍ ബേപ്പ് എന്നിവര്‍ക്കും തോട്ടോന്‍ കോമന്‍ മണിയാണിയുടെ സ്മരണയ്ക്കുള്ള ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ദേശാഭിമാനി ചെറുവത്തൂര്‍ ലേഖകന്‍ വിജിന്‍ദാസ് കിനാത്തിലിനും മടിക്കൈ കെ.വി രാമുണ്ണിയുടെ സ്മരണയ്ക്കുള്ള അവാര്‍ഡ്് ഉത്തരദേശം ലേഖകന്‍ സുരേഷ് പയ്യങ്ങാനത്തിനുമാണ് സമ്മാനിച്ചത്.
കുടുംബ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ കെ. മധുസൂദനന്‍, കുഞ്ഞാമദ്ഹാജി പാലക്കി, വി.വി രമേശന്‍, പി.വി സുരേഷ്, ബാബു കോട്ടപ്പാറ, കെ.എസ് ഹരി, ഫസലുറഹ്‌മാന്‍, ടി. മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it