കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകരായിരുന്ന കളത്തില്‍ രാമകൃഷ്ണന്, മുത്തലിബ് എന്നിവരുടെ പേരില്‍ കാഴ്ച കലാ സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി വസന്തിനാണ് കളത്തില്‍ രാമകൃഷ്ണന് അവാര്‍ഡ്. ദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘അട്ടപ്പാടിയിലെ ആദിവാസി ശൈശവ വിവാഹങ്ങള്‍’ എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. സായാഹ്ന പത്രത്തില്‍ ഉത്തരദേശം ലേഖകന്‍ ഷാഫി തെരുവത്തിനാണ് മുത്തലിബ് അവാര്‍ഡ്. ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച ‘ലഹരിയില്‍ അമരുന്ന യുവത്വം’ എന്ന ലേഖന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ റഹ്മാന് തായലങ്ങാടി, ജോര്‍ജ് പൊയ്കയില്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 15ന് മൂന്ന് മണിക്ക് കാസര്‍കോട് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും ഉപഹാരവും അടങ്ങിയ അവാര്‍ഡ് സമ്മാനിക്കും. നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. ശ്രീകുമാര്‍ കളത്തില്‍ രാമകൃഷ്ണന് അനുസ്മരണവും ടി.എ ഷാഫി മുത്തലിബ് അനുസ്മരണവും നിര്‍വഹിക്കും.