കുമ്പള സഹകരണ ആസ്പത്രിക്ക് പുരസ്‌കാരം

കാസര്‍കോട്: കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആസ്പത്രികളില്‍ കുമ്പള ജില്ലാ സഹകരണ ആസ്പത്രിക്ക് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ആതുരസേവനരംഗത്ത് സഹകരണ മേഖലയില്‍ നേടിയ മികവാണ് സംസ്ഥാന സഹകരണ വകുപ്പിന്റെ അവാര്‍ഡിന് കുമ്പള ആസ്ഥാനമായുളള ജില്ലാ സഹകരണ ആസ്പത്രി സംഘത്തെ അര്‍ഹമാക്കിയത്. 1988ല്‍ രൂപികരിച്ച സംഘത്തിന് കീഴില്‍ കുമ്പളയില്‍ ജില്ലാ സഹകരണ ആസ്പത്രിയും ചെങ്കളയില്‍ ഇ.കെ. നായനാര്‍ സഹകരണ ആസ്പത്രിയും മുള്ളേരിയയില്‍ സഹകരണ മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രണ്ട് ഡോക്ടര്‍മാരും ഏഴ് […]

കാസര്‍കോട്: കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആസ്പത്രികളില്‍ കുമ്പള ജില്ലാ സഹകരണ ആസ്പത്രിക്ക് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനവും ജില്ലയില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ആതുരസേവനരംഗത്ത് സഹകരണ മേഖലയില്‍ നേടിയ മികവാണ് സംസ്ഥാന സഹകരണ വകുപ്പിന്റെ അവാര്‍ഡിന് കുമ്പള ആസ്ഥാനമായുളള ജില്ലാ സഹകരണ ആസ്പത്രി സംഘത്തെ അര്‍ഹമാക്കിയത്. 1988ല്‍ രൂപികരിച്ച സംഘത്തിന് കീഴില്‍ കുമ്പളയില്‍ ജില്ലാ സഹകരണ ആസ്പത്രിയും ചെങ്കളയില്‍ ഇ.കെ. നായനാര്‍ സഹകരണ ആസ്പത്രിയും മുള്ളേരിയയില്‍ സഹകരണ മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രണ്ട് ഡോക്ടര്‍മാരും ഏഴ് ജീവനക്കാരുമായി കുമ്പളയിലെ വാടക കെട്ടിടത്തില്‍ 20 പേരെ കിടത്തി ചികിത്സയുമായി തുടങ്ങിയ ആസ്പത്രി സഹകരണ സംഘത്തിന് ഇപ്പോള്‍ 30 സ്ഥിരം ഡോക്ടര്‍മാരും 37 സന്ദര്‍ശക ഡോക്ടര്‍മാരും മുന്നൂറോളം ജീവനക്കാരുമുണ്ട്. 58 സെന്റ് സ്ഥലത്ത് എന്‍.സി.ഡി.സി ധനസഹായത്തോടെ 10 കോടി രൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തിലാണ് കുമ്പളയില്‍ ആസ്പത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പി. രലുദേവന്‍ പ്രസിഡണ്ടും എം. സുമതി വൈസ് പ്രസിഡണ്ടും ജി. രത്നാകരന്‍ സെക്രട്ടറിയുമായ ഭരണ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സഹകരണ ദിനത്തില്‍ കോട്ടയത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവനില്‍ നിന്നും സംസ്ഥാനതല അവാര്‍ഡും കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബിയില്‍ നിന്നും ജില്ലാതല അവാര്‍ഡും ആസ്പത്രി അധികൃതര്‍ ഏറ്റുവാങ്ങി.

Related Articles
Next Story
Share it