എന്റെ സംരംഭം, നാടിന്റെ അഭിമാനം; കാസര്‍കോട് നഗരസഭക്ക് പുരസ്‌കാരം

കാസര്‍കോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ 'എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം കാസര്‍കോട് നഗരസഭയ്ക്ക് ലഭിച്ചു. 244 സംരംഭങ്ങളാണ് പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തത്. വ്യവസായ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച ഇന്റേണ്‍ ആണ് സംരംഭം രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായം നല്‍കുന്നത്. ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനില്‍ നിന്ന് കാസര്‍കോട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആരോഗ്യകാര്യ […]

കാസര്‍കോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ 'എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം കാസര്‍കോട് നഗരസഭയ്ക്ക് ലഭിച്ചു. 244 സംരംഭങ്ങളാണ് പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തത്. വ്യവസായ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച ഇന്റേണ്‍ ആണ് സംരംഭം രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായം നല്‍കുന്നത്. ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനില്‍ നിന്ന് കാസര്‍കോട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. വ്യാപാര മേഖലയില്‍ 182, സേവന മേഖലയില്‍ 50, നിര്‍മ്മാണ മേഖലയില്‍ 12 സംരംഭങ്ങളാണ് 'എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തത്.

Related Articles
Next Story
Share it