സി.ഐ. അമീര്‍ അലി ചൂരിക്ക് അവാര്‍ഡ് നല്‍കി

പുത്തിഗെ: മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം നാലാമത് സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ഹാജി അമീര്‍ അലി ചൂരിക്ക് നല്‍കി.പ്രശസ്തി പത്രവും ഉപഹാരവും ഷാളും മുഹിമ്മാത്തില്‍ നടന്ന ഉറൂസ് പരിപാടിയില്‍ യഥാക്രമം മര്‍കസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, മാരായമംഗലം അബ്ദുള്‍ റഹ്മാന്‍ ദാരിമി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി എന്നിവര്‍ നല്‍കി.സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തു തങ്ങള്‍ […]

പുത്തിഗെ: മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം നാലാമത് സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് ഹാജി അമീര്‍ അലി ചൂരിക്ക് നല്‍കി.
പ്രശസ്തി പത്രവും ഉപഹാരവും ഷാളും മുഹിമ്മാത്തില്‍ നടന്ന ഉറൂസ് പരിപാടിയില്‍ യഥാക്രമം മര്‍കസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, മാരായമംഗലം അബ്ദുള്‍ റഹ്മാന്‍ ദാരിമി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി എന്നിവര്‍ നല്‍കി.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി തങ്ങള്‍ ചൂരി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തു തങ്ങള്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ലത്തീഫ് സഅദി ഉറുമി സംബന്ധിച്ചു. എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് എന്നിവയുടെ സര്‍ക്കിള്‍, സോണ്‍ കമ്മിറ്റികളില്‍ നേതൃപദവി വഹിച്ച സി.ഐ. അമീറലി മുഹിമ്മാത്തിന്റെ തുടക്കം മുതല്‍ ത്വാഹിര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ട്രഷററാണ്.

Related Articles
Next Story
Share it