അസ്ഹറുദ്ദീന് വെല്‍ഫിറ്റ് ഗ്രൂപ്പ് ഫൗണ്ടേഷന്റെ പാരിതോഷികം

തളങ്കര: സയ്യിദ് മുഷ്താഖലി ട്രോഫി ടി-20 ക്രിക്കറ്റില്‍ മുംബൈക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ പാരിതോഷികം. അസ്ഹറുദ്ദീന് ക്രിക്കറ്റിലേക്ക് കാലെടുത്ത് വെച്ച കാലം മുതല്‍ വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ പ്രതിമാസം അടക്കം സാമ്പത്തിക സഹായം നല്‍കി വന്നിരുന്നു. അസ്ഹറുദ്ദീന്റെ നേട്ടത്തിനുള്ള പാരിതോഷികം വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര കൈമാറി. ടി.എ. ഷാഫി, സുഹൈര്‍ യഹ്‌യ, ഫൈസല്‍ പടിഞ്ഞാര്‍, എം. ഖമറുദ്ദീന്‍, ഉനൈസ്, റഹ്‌മാന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ […]

തളങ്കര: സയ്യിദ് മുഷ്താഖലി ട്രോഫി ടി-20 ക്രിക്കറ്റില്‍ മുംബൈക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ പാരിതോഷികം.
അസ്ഹറുദ്ദീന് ക്രിക്കറ്റിലേക്ക് കാലെടുത്ത് വെച്ച കാലം മുതല്‍ വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ പ്രതിമാസം അടക്കം സാമ്പത്തിക സഹായം നല്‍കി വന്നിരുന്നു.
അസ്ഹറുദ്ദീന്റെ നേട്ടത്തിനുള്ള പാരിതോഷികം വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര കൈമാറി. ടി.എ. ഷാഫി, സുഹൈര്‍ യഹ്‌യ, ഫൈസല്‍ പടിഞ്ഞാര്‍, എം. ഖമറുദ്ദീന്‍, ഉനൈസ്, റഹ്‌മാന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ അടക്കമുള്ള കൂട്ടായ്മകള്‍ നല്‍കിയ സഹായങ്ങള്‍ തന്റെ ക്രിക്കറ്റ് വഴിയില്‍ വലിയ സഹായങ്ങളായിരുന്നുവെന്ന് അസ്ഹറുദ്ദീന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Related Articles
Next Story
Share it