അവാര്‍ഡ് തിളക്കത്തില്‍ ഇ.വി.ജയകൃഷ്ണനും സുരേന്ദ്രന്‍ മടിക്കൈയും

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിന് കാഞ്ഞങ്ങാടിന് രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച റിപ്പോര്‍ട്ടറായി കാഞ്ഞങ്ങാട് ബ്യൂറോയിലെ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണനെയും മികച്ച ഫോട്ടോ ഗ്രാഫറായി ദേശാഭിമാനിയിലെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സുരേന്ദ്രന്‍മടിക്കൈയേയും തിരഞ്ഞെടുത്തു. കലോത്സവത്തിനെത്തിയ കൗമാരപ്രതിഭകളെ സ്വീകരിച്ച കാഞ്ഞങ്ങാട് അവര്‍ മാമാങ്കം കഴിഞ്ഞ് മടങ്ങുമ്പോളുണ്ടായ വൈകാരിക നിമിഷങ്ങളെ ഇ.വി.ജയകൃഷ്ണന്‍ മാതൃഭൂമിയുടെ കലോത്സവ പേജില്‍ ഏഴുതിയ 'അടരുവാന്‍ വയ്യ'. എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദ ധാരിയാണ് ഇ.വി.ജയകൃഷ്ണന്‍. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിനടുത്തെ പി. നാരായണന്‍ നമ്പ്യാരുടേയും […]

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിന് കാഞ്ഞങ്ങാടിന് രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച റിപ്പോര്‍ട്ടറായി കാഞ്ഞങ്ങാട് ബ്യൂറോയിലെ മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണനെയും മികച്ച ഫോട്ടോ ഗ്രാഫറായി ദേശാഭിമാനിയിലെ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സുരേന്ദ്രന്‍മടിക്കൈയേയും തിരഞ്ഞെടുത്തു.

കലോത്സവത്തിനെത്തിയ കൗമാരപ്രതിഭകളെ സ്വീകരിച്ച കാഞ്ഞങ്ങാട് അവര്‍ മാമാങ്കം കഴിഞ്ഞ് മടങ്ങുമ്പോളുണ്ടായ വൈകാരിക നിമിഷങ്ങളെ ഇ.വി.ജയകൃഷ്ണന്‍ മാതൃഭൂമിയുടെ കലോത്സവ പേജില്‍ ഏഴുതിയ 'അടരുവാന്‍ വയ്യ'. എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദ ധാരിയാണ് ഇ.വി.ജയകൃഷ്ണന്‍. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിനടുത്തെ പി. നാരായണന്‍ നമ്പ്യാരുടേയും പരേതയായ ഇ.വി.ജാനകിയമ്മയുടേയും മകനാണ്. ഭാര്യ: ദിവ്യാജയകൃഷ്ണന്‍. മക്കള്‍: ദേവനാരായണന്‍, ഉത്രജാനകി.

മികച്ച കലോത്സവ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ട സുരേന്ദ്രന്‍ മടിക്കൈ കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്, കണ്ണൂര്‍ സര്‍വകലാശാല കലോത്സവ ഫോട്ടോഗ്രാഫി അവാര്‍ഡ്, ജില്ലാ കുടുംബശ്രീമിഷന്‍ ഫോട്ടോഗ്രാഫി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മടിക്കൈ കാഞ്ഞിരപ്പൊയില്‍ 'കാനായി' നിവാസില്‍ പരേതനായ കൊട്ടന്റേയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: ഫിദല്‍ എസ്. കാനായി, നിചല്‍ എസ്. കാനായി.

Related Articles
Next Story
Share it