ബദിയടുക്കയില്‍ ഓട്ടോസ്റ്റാന്റില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം; നിര്‍മ്മാണം സി.ഐ.ടി.യു തൊഴിലാളികള്‍ തടഞ്ഞു

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ഓട്ടോ സ്റ്റാന്റും പൊതു യോഗവും നടത്തുന്ന സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം. സി.ഐ.ടി.യു ഓട്ടോ തൊഴിലാളികളടക്കമുള്ളവര്‍ ചേര്‍ന്ന് നിര്‍മ്മാണം തടഞ്ഞു. ടൗണ്‍ വികസനവുമായി ബന്ധപെട്ട് നേരത്തെയെടുത്ത സര്‍വ്വകക്ഷി യോഗ തീരുമാനത്തിന് വിപരീതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ ഇറങ്ങിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.കുമ്പള-ബദിയടുക്ക-മുള്ളേരിയ കെ.എസ.്ടി.പി റോഡ് പ്രവൃത്തിയുടെ ഭാഗമായാണ് പുതുതായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇത് യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥലത്താണ് പണിയുന്നതെന്നാണ് പരാതി ഉയര്‍ന്നത്.ഇന്നലെ നിര്‍മ്മാണ പ്രവൃത്തി നടത്താനെത്തിയപ്പോഴാണ് ഓട്ടോ […]

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ഓട്ടോ സ്റ്റാന്റും പൊതു യോഗവും നടത്തുന്ന സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം. സി.ഐ.ടി.യു ഓട്ടോ തൊഴിലാളികളടക്കമുള്ളവര്‍ ചേര്‍ന്ന് നിര്‍മ്മാണം തടഞ്ഞു. ടൗണ്‍ വികസനവുമായി ബന്ധപെട്ട് നേരത്തെയെടുത്ത സര്‍വ്വകക്ഷി യോഗ തീരുമാനത്തിന് വിപരീതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ ഇറങ്ങിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
കുമ്പള-ബദിയടുക്ക-മുള്ളേരിയ കെ.എസ.്ടി.പി റോഡ് പ്രവൃത്തിയുടെ ഭാഗമായാണ് പുതുതായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇത് യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥലത്താണ് പണിയുന്നതെന്നാണ് പരാതി ഉയര്‍ന്നത്.
ഇന്നലെ നിര്‍മ്മാണ പ്രവൃത്തി നടത്താനെത്തിയപ്പോഴാണ് ഓട്ടോ തൊഴിലാളികളും മറ്റും ചേര്‍ന്ന് പ്രവൃത്തി തടഞ്ഞത്. 25 വര്‍ഷത്തിലേറെയായി നിലവിലുള്ളതാണ് ഇവിടത്തെ ഓട്ടോ സ്റ്റാന്റ്. ഇത് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പരാതിയുണ്ട്. ചിലരുടെ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് സി.ഐ. ടി.യു യൂണിയന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഓട്ടോ തൊഴിലാളി യൂണിയന്‍ ബി.എം.എസും നിര്‍മ്മാണത്തിനെതിരെ രംഗത്ത് വന്നു.
അതേസമയം ആരെയും പ്രകോപിതരാക്കാതെ രമ്യമായി പരിഹരിക്കാനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. അബ്ബാസ് പറഞ്ഞു. സി.ഐ.ടി.യു നേതാക്കളായ കെ. ജഗനാഥഷെട്ടി, ചന്ദ്രന്‍, ശ്രികാന്ത്, ഹാരിസ് തുടങ്ങിയവര്‍ ഓട്ടോ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കി.

Related Articles
Next Story
Share it