വ്യാജനമ്പര്‍ പ്ലേറ്റുമായി കാഞ്ഞങ്ങാട്ട് കറങ്ങിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു; അനധികൃത എഞ്ചിന്‍ നമ്പറുണ്ടാക്കുന്ന ഗൂഡസംഘത്തെ കണ്ടെത്താന്‍ അന്വേഷണം

കാഞ്ഞങ്ങാട്: വ്യാജ നമ്പര്‍ പ്ലേറ്റുമായി കാഞ്ഞങ്ങാട്ട് കറങ്ങിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കെ.എല്‍ 60 519 എന്ന നമ്പറില്‍ സര്‍വീസ് നടത്തുകയായിരുന്ന ഓട്ടോറിക്ഷ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നിന്നാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എ പ്രദീപ് കുമാര്‍ പിടികൂടിയത്. കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന് ലഭിച്ച രഹസ്യവിവരം മോട്ടോര്‍വാഹനവകുപ്പിന് കൈമാറുകയായിരുന്നു. വ്യാജ എഞ്ചിന്‍ നമ്പറും ഷാസി നമ്പറും പ്രാദേശികമായുണ്ടാക്കിയാണ് ഓട്ടോറിക്ഷ സര്‍വീസ് നടത്തിയതെന്ന് പരിശോധനയില്‍ വ്യക്തമായി. വ്യാജ എഞ്ചിന്‍ നമ്പറും ഷാസി നമ്പറും […]

കാഞ്ഞങ്ങാട്: വ്യാജ നമ്പര്‍ പ്ലേറ്റുമായി കാഞ്ഞങ്ങാട്ട് കറങ്ങിയ ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കെ.എല്‍ 60 519 എന്ന നമ്പറില്‍ സര്‍വീസ് നടത്തുകയായിരുന്ന ഓട്ടോറിക്ഷ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നിന്നാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എ പ്രദീപ് കുമാര്‍ പിടികൂടിയത്. കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന് ലഭിച്ച രഹസ്യവിവരം മോട്ടോര്‍വാഹനവകുപ്പിന് കൈമാറുകയായിരുന്നു. വ്യാജ എഞ്ചിന്‍ നമ്പറും ഷാസി നമ്പറും പ്രാദേശികമായുണ്ടാക്കിയാണ് ഓട്ടോറിക്ഷ സര്‍വീസ് നടത്തിയതെന്ന് പരിശോധനയില്‍ വ്യക്തമായി. വ്യാജ എഞ്ചിന്‍ നമ്പറും ഷാസി നമ്പറും പ്രാദേശികമായി നിര്‍മിച്ചുനല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മോട്ടോര്‍ വാഹവകുപ്പ് കരുതുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. ഇത്തരം വാഹനങ്ങള്‍ കണ്ടെത്തി പിടികൂടുന്നതിന് വരുംദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി ഓഫീസര്‍ എച്ച്.എസ് ചഗ്ല പറഞ്ഞു.

Related Articles
Next Story
Share it