ഓട്ടോഗ്രാഫ് റീ യൂണിയന്‍: സഹപാഠി സൗഹൃദത്തിന്റെ മഴപ്പെയ്ത്തായി
വിദ്യാര്‍ത്ഥിത്വ കാലം എല്ലാവര്‍ക്കും ഏറെ ആഹ്ലാദകരവും ആനന്ദകരവുമായ സമയങ്ങളാണ്, പഠിക്കുക എന്ന ബാധ്യതക്കപ്പുറം മറ്റൊന്നും തലയില്ലാത്ത ബാല്യവും, കൗമാരവും അടങ്ങിയ കാലം, ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളാണ് എസ്.എസ്.എല്‍.സിയും തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി പഠന കാലവും. 2004 വര്‍ഷത്തിലാണ് ഞാന്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ചേരുന്നത്. എന്റെ ഹൈസ്‌കൂള്‍ പഠനം നടന്ന കാസര്‍കോട് ജി.എച്ച്.എസ്.എസിന് ആദ്യമായി ഹയര്‍ സെക്കണ്ടറി കിട്ടിയ വര്‍ഷം ആദ്യ ബാച്ചുകാരായാണ് ഞങ്ങളുടെ പ്രവേശനം. കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ 64 പേരടങ്ങിയ ഓരോ ബാച്ചുകളാണ് […]
വിദ്യാര്‍ത്ഥിത്വ കാലം എല്ലാവര്‍ക്കും ഏറെ ആഹ്ലാദകരവും ആനന്ദകരവുമായ സമയങ്ങളാണ്, പഠിക്കുക എന്ന ബാധ്യതക്കപ്പുറം മറ്റൊന്നും തലയില്ലാത്ത ബാല്യവും, കൗമാരവും അടങ്ങിയ കാലം, ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളാണ് എസ്.എസ്.എല്‍.സിയും തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി പഠന കാലവും. 2004 വര്‍ഷത്തിലാണ് ഞാന്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ചേരുന്നത്. എന്റെ ഹൈസ്‌കൂള്‍ പഠനം നടന്ന കാസര്‍കോട് ജി.എച്ച്.എസ്.എസിന് ആദ്യമായി ഹയര്‍ സെക്കണ്ടറി കിട്ടിയ വര്‍ഷം ആദ്യ ബാച്ചുകാരായാണ് ഞങ്ങളുടെ പ്രവേശനം. കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ 64 പേരടങ്ങിയ ഓരോ ബാച്ചുകളാണ് […]
വിദ്യാര്‍ത്ഥിത്വ കാലം എല്ലാവര്‍ക്കും ഏറെ ആഹ്ലാദകരവും ആനന്ദകരവുമായ സമയങ്ങളാണ്, പഠിക്കുക എന്ന ബാധ്യതക്കപ്പുറം മറ്റൊന്നും തലയില്ലാത്ത ബാല്യവും, കൗമാരവും അടങ്ങിയ കാലം, ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളാണ് എസ്.എസ്.എല്‍.സിയും തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി പഠന കാലവും. 2004 വര്‍ഷത്തിലാണ് ഞാന്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് ചേരുന്നത്. എന്റെ ഹൈസ്‌കൂള്‍ പഠനം നടന്ന കാസര്‍കോട് ജി.എച്ച്.എസ്.എസിന് ആദ്യമായി ഹയര്‍ സെക്കണ്ടറി കിട്ടിയ വര്‍ഷം ആദ്യ ബാച്ചുകാരായാണ് ഞങ്ങളുടെ പ്രവേശനം. കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ 64 പേരടങ്ങിയ ഓരോ ബാച്ചുകളാണ് ആദ്യം ആരംഭിച്ചത്. ക്ലാസ് നടത്താനുള്ള സൗകര്യം സ്‌കൂളില്‍ ഇല്ലാത്തതിനാല്‍ കാസര്‍കോട് നഗരസഭയുടെ കുടുംബശ്രീ കെട്ടിടത്തിലാണ് പഠനം ആരംഭിച്ചത്. ഞങ്ങള്‍ക്ക് പ്രിന്‍സിപ്പള്‍ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ ഹെഡ്മാഷിനായിരുന്നു ചുമതല. ക്ലാസുകള്‍ ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ സമരങ്ങള്‍ തുടങ്ങി. വിദ്യാഭ്യാസ ലോണ്‍ നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് രജനി എസ്. ആനന്ദ് എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രതിഷേധ സമരം ഞങ്ങളുടെ ക്ലാസ് മുറികളിലും മുഴങ്ങിക്കേട്ടു. രണ്ടാമത്തെ വര്‍ഷം സ്‌കൂളില്‍ ക്ലാസ് റൂം അനുവദിച്ചതിനാല്‍ ഞങ്ങളുടെ പഠനം അങ്ങോട്ടേക്ക് മാറി. സ്‌നേഹബന്ധങ്ങളും സൗഹൃദങ്ങളും കളികളും ചിരികളും സമരങ്ങളും എല്ലാം ഒത്തുചേര്‍ന്ന പഠനകാലം. ഒടുവില്‍ ഓട്ടോഗ്രാഫുകളില്‍ സ്‌നേഹകുറിപ്പുകള്‍ പരസ്പരം എഴുതിച്ച് 2006 ഫെബ്രുവരിയോട് കൂടി ഞങ്ങളുടെ പ്ലസ് ടു ക്ലാസുകള്‍ക്ക് വിരാമമായി. മാര്‍ച്ച് 10 മുതല്‍ ആരംഭിച്ച പരീക്ഷ കഴിഞ്ഞ് പരസ്പരം കണ്ണീരണിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. പിന്നീട് സൗഹൃദങ്ങള്‍ സ്‌കൂളിലെ ബെസ്റ്റ് ഫ്രണ്ട്‌സിലേക്ക് മാത്രമൊതുങ്ങി. കുറച്ചു പേരുടെ കല്ല്യാണങ്ങള്‍ക്കും ഒത്തുകൂടി. അതിനിടയില്‍ കൂടെ പഠിച്ചവരുടെ മൂന്ന് മരണവും ഹിന്ദി പഠിപ്പിച്ചിരുന്ന രഞ്ജിനി ടീച്ചറുടെ മരണവും നോവായി.
അതിനിടെയാണ് സഹപാഠികളുടെ കൂടിച്ചേരലൊരുക്കി ഓട്ടോഗ്രാഫ് സംഗമം നടത്തിയത്. അറ്റുപോയ സൗഹൃദങ്ങളെ ഒരുമിപ്പിക്കല്‍ വേണ്ടിയായിരുന്നു അത്. 18 വര്‍ഷം പിന്നിട്ടു. റീ യൂണിയന്‍ എന്ന പേരില്‍ ഒരു സ്‌നേഹസംഗമം ഒരുക്കിയത് ഞങ്ങള്‍ സഹപാഠികളുടെ സ്‌നേഹബന്ധത്തെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതായി. സംഗമത്തിന് മുന്നേടിയായി പരവനടുക്കം അഗതി മന്ദിരത്തില്‍ സ്‌നേഹ വിരുന്നൊരുക്കി പ്രായമായതിന്റെ പേരില്‍ നിരാലംബരാക്കപ്പെട്ട അച്ഛനമ്മമാരുടെ കൂടെ പാടിയും കഥ പറഞ്ഞും സന്തോഷം പങ്കിട്ടും ചെലവഴിച്ച മണിക്കൂറുകള്‍. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഓട്ടോഗ്രാഫ് എന്ന പേരില്‍ സംഘടിപ്പിച്ച റീ യൂണിയന്‍ സംഗമം കാലമെത്ര കഴിഞ്ഞാലും സഹപാഠി സൗഹൃദങ്ങള്‍ക്ക് ഒരു പോറലുമേല്‍ക്കില്ലെന്ന് തെളിയിക്കുന്നതായി. എനിക്കായിരുന്നു സ്വാഗത പ്രസംഗത്തിന്റെ ചുമതല. ആശിഫ് അധ്യക്ഷത വഹിച്ചു. കാലിന് അസുഖമുണ്ടായിട്ടും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ചടങ്ങിനെത്തിയത് ഞങ്ങള്‍ക്ക് ആവേശമായി. അതിലേറെ ആവേശം പകരുന്നതായിരുന്നു മുനീറിന്റെ ഉദ്ഘാടനപ്രസംഗം. മുഖ്യാതിഥികളിലൊരാളായ കാസര്‍കോട് ടൗണ്‍ സി.ഐ അജിത്ത് കുമാറിന്റെ പ്രസംഗം സദസ്സിനെ ആഴത്തില്‍ ചിന്തിപ്പിച്ചു. കുട്ടികളിലെ വളര്‍ന്നുവരുന്ന ലഹരി ഉപയോഗത്തെ കുറിച്ചുള്ള ബോധവല്‍കരണമായിരുന്നു പ്രസംഗത്തിന്റെ കാതല്‍. ക്ഷണിക്കപ്പെട്ട ഒമ്പത് അധ്യാപകരും എഴുപതോളം അംഗങ്ങളും സംബന്ധിച്ചത് സംഗമത്തിന് പൊലിമയേകി.ഉച്ചഭക്ഷണത്തിന് ശേഷം അംഗങ്ങളുടെ കലാപരിപാടികളും ആര്‍. ഗവായി അവതരിപ്പിച്ച മാജിക് ഷോയുമുണ്ടായിരുന്നു. കേക്ക് മുറിച്ചുകൊണ്ടാണ് ആഘോഷത്തിന് സമാപ്തി കുറിച്ചത്. അപ്പോഴും ഓട്ടോഗ്രാഫ് സംഗമത്തിന്റെ ടാഗ് ലൈനായി ആ പുള്ളോ പിന്നേം ബന്നു എന്ന് എല്ലാരും വിളിച്ചുപറയുന്നുണ്ടായിരുന്നു.
-റഷീദ് തുരുത്തി