കുണ്ടംകുഴിയിലെ ഓട്ടോ തൊഴിലാളികള്‍ കൈകോര്‍ത്തു; പച്ചക്കറി കൃഷിയില്‍ നൂറുമേനി

കുണ്ടംകുഴി: തരിശായി കിടന്ന പാറപ്രദേശത്ത് മണ്ണിട്ട് നികത്തി പച്ചക്കറി കൃഷി നടത്തി കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ നൂറുമേനി നേടി. തങ്ങളുടെ ഉപജീവനമാര്‍ഗത്തിനിടയില്‍ കിട്ടിയ ചെറു വേളകളില്‍ ഒത്തുചേര്‍ന്നാണ് കൃഷി നടത്തിയത്. കുണ്ടംകുഴി ടൗണിലെ ഓട്ടോ സ്റ്റാന്റിന് പിറകിലായി നടത്തിയ പച്ചക്കറി കൃഷിയില്‍ കക്കരിയും വെള്ളരിയും പയറും ചീരയും വിളഞ്ഞു. ജൈവരീതിയില്‍ ഒരുക്കിയ പച്ചക്കറി കൃഷി ഒരുക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ കുണ്ടംകുഴി യൂണിറ്റ് പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കി പച്ചക്കറി കൃഷി ഒരുക്കിയത്. […]

കുണ്ടംകുഴി: തരിശായി കിടന്ന പാറപ്രദേശത്ത് മണ്ണിട്ട് നികത്തി പച്ചക്കറി കൃഷി നടത്തി കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ നൂറുമേനി നേടി. തങ്ങളുടെ ഉപജീവനമാര്‍ഗത്തിനിടയില്‍ കിട്ടിയ ചെറു വേളകളില്‍ ഒത്തുചേര്‍ന്നാണ് കൃഷി നടത്തിയത്. കുണ്ടംകുഴി ടൗണിലെ ഓട്ടോ സ്റ്റാന്റിന് പിറകിലായി നടത്തിയ പച്ചക്കറി കൃഷിയില്‍ കക്കരിയും വെള്ളരിയും പയറും ചീരയും വിളഞ്ഞു. ജൈവരീതിയില്‍ ഒരുക്കിയ പച്ചക്കറി കൃഷി ഒരുക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ കുണ്ടംകുഴി യൂണിറ്റ് പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കി പച്ചക്കറി കൃഷി ഒരുക്കിയത്. ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ പച്ചക്കറിയുടെ വിളവെടുപ്പ് ജനകീയ പങ്കാളിത്തത്തോടെ നടന്നു. ആദ്യ വിളവെടുപ്പില്‍ കിട്ടിയ പച്ചക്കറികളുമായി പ്രവര്‍ത്തകര്‍ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമെത്തി. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയംഗം മധു തോരോത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അനില്‍ കൈരളിപ്പാറ അധ്യക്ഷത വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. വരദരാജ്, പഞ്ചായത്തംഗം ടി.പി ഗോപാലന്‍ സംസാരിച്ചു. സതീശന്‍ കുമ്പാറത്തോട് സ്വാഗതവും സി.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it