റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് പിടിയില്‍

കോട്ടയം: ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തനങ്ങാടി ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച തിരുവാര്‍പ്പ് കൊച്ചുപാലംഭാഗത്ത് അഭിലാഷ് (39) ആണ് അറസ്റ്റിലായത്. തിരുവാതുക്കല്‍ സ്വദേശിയായ മോറിസിന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ പ്രതി ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തുന്ന സി.സി.ടി.വി ദൃശ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വെസ്റ്റ് എസ്.ഐ ദിലീപ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുദീപ്, സജീവ്, സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍, വിനോദ് എന്നിവര്‍ ചേര്‍ന്ന് ഇല്ലിക്കല്‍ ഭാഗത്ത് […]

കോട്ടയം: ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തനങ്ങാടി ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച തിരുവാര്‍പ്പ് കൊച്ചുപാലംഭാഗത്ത് അഭിലാഷ് (39) ആണ് അറസ്റ്റിലായത്. തിരുവാതുക്കല്‍ സ്വദേശിയായ മോറിസിന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ചത്.

പോലീസ് നടത്തിയ പരിശോധനയില്‍ പ്രതി ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തുന്ന സി.സി.ടി.വി ദൃശ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വെസ്റ്റ് എസ്.ഐ ദിലീപ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുദീപ്, സജീവ്, സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍, വിനോദ് എന്നിവര്‍ ചേര്‍ന്ന് ഇല്ലിക്കല്‍ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ അഭിലാഷ് പെട്ടി ഓട്ടോറിക്ഷയില്‍ ഇതുവഴി എത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles
Next Story
Share it