ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹസമ്മാനം; അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ഓട്ടോ റിക്ഷ നല്‍കി

കാസര്‍കോട്: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ 2023-24 വര്‍ഷത്തെ പദ്ധതി ഭാഗമായി 'ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹ സമ്മാനം' എന്ന പേരില്‍ ആവിഷ്‌ക്കരിച്ച ഭിന്നശേഷിക്കാര്‍ക്ക് ഓട്ടോ റിക്ഷ നല്‍കുന്നതിന് തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വഹിച്ചു.ജില്ലയില്‍ ശാരീരിക പരിമിതികളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരില്‍ നിന്നും വന്ന അപേക്ഷകരില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ് ഓട്ടോറിക്ഷകള്‍ നല്‍കുന്നത്. കാസര്‍കോട് സെയിന്‍ മോട്ടോര്‍സില്‍ നടന്ന ചടങ്ങില്‍ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ നവാസ് […]

കാസര്‍കോട്: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ 2023-24 വര്‍ഷത്തെ പദ്ധതി ഭാഗമായി 'ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹ സമ്മാനം' എന്ന പേരില്‍ ആവിഷ്‌ക്കരിച്ച ഭിന്നശേഷിക്കാര്‍ക്ക് ഓട്ടോ റിക്ഷ നല്‍കുന്നതിന് തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം എ.കെ.എം അഷ്‌റഫ് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലയില്‍ ശാരീരിക പരിമിതികളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരില്‍ നിന്നും വന്ന അപേക്ഷകരില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ് ഓട്ടോറിക്ഷകള്‍ നല്‍കുന്നത്. കാസര്‍കോട് സെയിന്‍ മോട്ടോര്‍സില്‍ നടന്ന ചടങ്ങില്‍ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ നവാസ് ജമാക്കോ, അച്ചു കടവത്ത്, സാമൂഹ്യ പ്രവര്‍ത്തകരായ ശാഹുല്‍ ഹമീദ് കൊച്ചി, അഷ്‌റഫ് നാല്‍ത്തടുക്ക, സൈന്‍ മോട്ടോര്‍സ് ജീവനക്കാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it