നിയന്ത്രണം വിട്ട ഓട്ടോ പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മംഗളുരു കക്കിഞ്ഞെ ചിബിദ്രെ കത്താരിഗുഡ്ഡെ സ്വദേശിനി സഫിയ (57) ആണ് മരിച്ചത്. മറിയം (23), മുഹമ്മദ് അശ്‌റഫ് (35), ഓട്ടോറിക്ഷ ഡ്രൈവര്‍ അബൂബകര്‍ സിദ്ദീഖ് (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബെല്‍തങ്ങാടി കാപ്പ് ചദവിനടുത്ത് മൃത്യുഞ്ജയ പുഴയിലേക്കാണ് ഓട്ടോ മറിഞ്ഞത്. സഫിയയും കുടുംബവും ഒരു ഉറൂസ് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം.

Related Articles
Next Story
Share it