ചെങ്കല്‍ ക്വാറിയില്‍ വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ ക്വാറിയില്‍ വീണ് മരിച്ചു

മംഗളൂരു: ചെങ്കല്‍ ക്വാറിയില്‍ വെള്ളം നിറച്ച് വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍ ക്വാറിയില്‍ വീണ് മരിച്ചു. ബ്രഹ്‌മവാര്‍ അച്‌ലാഡി സ്വദേശി സന്തോഷ് ഷെട്ടി (49)യാണ്് മരിച്ചത്. ബ്രഹ്‌മവാര്‍ താലൂക്കിലെ യഡ്താടിയിലുള്ള ചെങ്കല്‍ ക്വാറിയില്‍ വളര്‍ത്തുന്ന കറ്റ്ല മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ സന്തോഷ് ഷെട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സന്തോഷ് പതിവുപോലെ ഓട്ടോയുമായി പോയതായിരുന്നു. നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ചെങ്കല്‍ ക്വാറിയില്‍ മൃതദേഹം കണ്ടെത്തി. ഓട്ടോഡ്രൈവറായി ജോലി […]

മംഗളൂരു: ചെങ്കല്‍ ക്വാറിയില്‍ വെള്ളം നിറച്ച് വളര്‍ത്തുന്ന മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍ ക്വാറിയില്‍ വീണ് മരിച്ചു. ബ്രഹ്‌മവാര്‍ അച്‌ലാഡി സ്വദേശി സന്തോഷ് ഷെട്ടി (49)യാണ്് മരിച്ചത്. ബ്രഹ്‌മവാര്‍ താലൂക്കിലെ യഡ്താടിയിലുള്ള ചെങ്കല്‍ ക്വാറിയില്‍ വളര്‍ത്തുന്ന കറ്റ്ല മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ സന്തോഷ് ഷെട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സന്തോഷ് പതിവുപോലെ ഓട്ടോയുമായി പോയതായിരുന്നു. നേരം വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ ചെങ്കല്‍ ക്വാറിയില്‍ മൃതദേഹം കണ്ടെത്തി. ഓട്ടോഡ്രൈവറായി ജോലി ചെയ്യുന്നതിന് പുറമെ മത്സ്യം വളര്‍ത്തി വില്‍പ്പന നടത്തുന്ന ജോലിയും സന്തോഷ് ഷെട്ടി ചെയ്തുവരികയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബ്രഹ്‌മവാര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it