രണ്ടിടത്ത് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവര്‍മാര്‍ മരിച്ചു

ബദിയടുക്ക/പെര്‍മുദെ: ജില്ലയില്‍ രണ്ടിടത്ത് ഓട്ടോ റിക്ഷകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് ഓട്ടോകളിലേയും ഡ്രൈവര്‍മാര്‍ മരിച്ചു. ശനിയാഴ്ച രാത്രി കുമ്പഡാജെ പൊടിപ്പള്ളത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മുനിയൂരിലെ മുഹമ്മദ്കുഞ്ഞി (45), പെരുമുദെയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ചേവാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ ചേവാര്‍ മിത്തടക്കയിലെ സി.എച്ച്. കിഷോര്‍ എന്ന പ്രകാശ് (34) എന്നിവരാണ് മരിച്ചത്.മുനിയൂറിലെ ഫക്രുദ്ദീന്റെയും ഫാത്തിമയുടേയും മകനാണ് മുഹമ്മദ് കുഞ്ഞി. എസ്.വൈ.എസ് ബദിയടുക്ക മേഖല കൗണ്‍സിലറായിരുന്നു. […]

ബദിയടുക്ക/പെര്‍മുദെ: ജില്ലയില്‍ രണ്ടിടത്ത് ഓട്ടോ റിക്ഷകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് ഓട്ടോകളിലേയും ഡ്രൈവര്‍മാര്‍ മരിച്ചു. ശനിയാഴ്ച രാത്രി കുമ്പഡാജെ പൊടിപ്പള്ളത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മുനിയൂരിലെ മുഹമ്മദ്കുഞ്ഞി (45), പെരുമുദെയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ചേവാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ ചേവാര്‍ മിത്തടക്കയിലെ സി.എച്ച്. കിഷോര്‍ എന്ന പ്രകാശ് (34) എന്നിവരാണ് മരിച്ചത്.
മുനിയൂറിലെ ഫക്രുദ്ദീന്റെയും ഫാത്തിമയുടേയും മകനാണ് മുഹമ്മദ് കുഞ്ഞി. എസ്.വൈ.എസ് ബദിയടുക്ക മേഖല കൗണ്‍സിലറായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ആദ്യം കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റഷീദ. മക്കള്‍: ഫര്‍സീന, ഫമീദ, മിദ്‌ലാജ്. മരുമകന്‍: സാദിഖ്. സഹോദരങ്ങള്‍: നഫീസ, മുര്‍ഷിദ്.
ഇന്നലെ ഉച്ചയോടെ പെര്‍മുദെയില്‍ യാത്രക്കാരെ ഇറക്കി മടങ്ങുന്നതിനിടെയാണ് കിഷോര്‍ ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞത്.
തലക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ കിഷോറിനെ ബന്തിയോട്ടെ ഡി.എം. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രാമ-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: പവിത്ര. മക്കള്‍: വിഷ്ണു, അദ്വൈത്.

Related Articles
Next Story
Share it