കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് പരിസരത്ത് അവശനിലയില്‍ കണ്ട തലശ്ശേരി സ്വദേശി മോഹനെ (65) ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തലപ്പാടിയിലെ സ്നേഹാലയത്തിലേക്ക് മാറ്റി. ഏതാനും ആഴ്ച്ചകളായി കുമ്പളയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു മോഹന്‍. ഇന്നലെ വൈകിട്ടോടെയാണ് റെയില്‍വേ സ്റ്റേഷന് സമീപം അവശനിലയില്‍ വീണു കിടക്കുന്നത് കണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ തലശ്ശേരി സ്വദേശിയാണെന്നും മോഹന്‍ എന്നാണ് പേരെന്നും പറയുകയായിരുന്നു. കുമ്പളയിലെ സി.ഐ.ടി.യു. പ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാര്‍ കുമ്പള പൊലീസിന് വിവരം അറിയിക്കുകയും ഡ്രൈവര്‍മാരും പൊലീസും ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റി മോഹനെ തലപ്പാടിയിലെ സ്നേഹാലയത്തിലേക്ക് എത്തിക്കുകയായിരുന്നു.