ബദിയടുക്കയില്‍ ദിശാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍
ബദിയടുക്ക: ദിശാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. ബദിയടുക്ക സര്‍ക്കിളിലും മുകളിലെ ബസാറില്‍ കാസര്‍കോട്-മുള്ളേരിയ റോഡ് ജംഗ്ഷനിലുമാണ് ബദിയടുക്ക ഫ്രണ്ട്‌സ് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ച് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സഹായകമായത്.ബദിയടുക്ക-മുള്ളേരിയ കെ.എസ്.ടി.പി റോഡ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായെങ്കിലും സ്ഥലപ്പേര് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ല. ബദിയടുക്ക മുകളിലെ ബസാറില്‍ ബന്ധപ്പെട്ട അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡാകട്ടെ വഴി തെറ്റിക്കും വിധമായിരുന്നു. ചെര്‍ക്കള ഭാഗത്തേക്ക് പോകേണ്ടിടത്ത് മുള്ളേരിയ എന്നും മുള്ളേരിയ ഭാഗത്തേക്കുള്ളത് ചെര്‍ക്കള എന്നുള്ള തരത്തിലുമായിരുന്നു ഇവിടെ സൂചനാ ബോര്‍ഡ് […]

ബദിയടുക്ക: ദിശാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. ബദിയടുക്ക സര്‍ക്കിളിലും മുകളിലെ ബസാറില്‍ കാസര്‍കോട്-മുള്ളേരിയ റോഡ് ജംഗ്ഷനിലുമാണ് ബദിയടുക്ക ഫ്രണ്ട്‌സ് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ച് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സഹായകമായത്.
ബദിയടുക്ക-മുള്ളേരിയ കെ.എസ്.ടി.പി റോഡ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായെങ്കിലും സ്ഥലപ്പേര് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ല. ബദിയടുക്ക മുകളിലെ ബസാറില്‍ ബന്ധപ്പെട്ട അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡാകട്ടെ വഴി തെറ്റിക്കും വിധമായിരുന്നു. ചെര്‍ക്കള ഭാഗത്തേക്ക് പോകേണ്ടിടത്ത് മുള്ളേരിയ എന്നും മുള്ളേരിയ ഭാഗത്തേക്കുള്ളത് ചെര്‍ക്കള എന്നുള്ള തരത്തിലുമായിരുന്നു ഇവിടെ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ഇതുകാരണം കര്‍ണ്ണാടകയില്‍ നിന്നും മറ്റും എത്തുന്ന ദീര്‍ഘദൂര വാഹന യാത്രക്കാര്‍ വഴി തെറ്റുന്നത് പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കാസര്‍കോട്-ചന്ദ്രഗിരി പാലം മുതല്‍ പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ വരെ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം മൂലം ദേശീയപാത വഴിയുള്ള വാഹനങ്ങള്‍ കുമ്പള-ബദിയടുക്ക റോഡിലൂടെ ബദിയടുക്ക വഴി ചെര്‍ക്കളയിലെത്തി പോകുന്നതോടെ ദിശാ സൂചനാ ബോര്‍ഡ് ഇല്ലാത്തത് വഴിമാറി പോകുന്ന വലിയ ചരക്ക് വാഹനങ്ങള്‍ അടക്കം നിര്‍ത്തിയിടുന്നത് ഗതാഗത തടസ്സത്തിന് കാരണമായിരുന്നു. ഇവിടെ ഗതാഗത നിയന്ത്രണത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമില്ല. ഇത് കണക്കിലെടുത്താണ് ഒരുകൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകാ പ്രവൃത്തി നടത്തിയത്.