മഞ്ചേശ്വരം: ഓട്ടോ ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ സുജങ്കിലയിലെ മുകേഷ്(28)ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഇന്ന് രാവിലെയാണ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബായാറിലെ ഓട്ടോ ഡ്രൈവറായിരുന്നു. കൃഷ്ണ്ണപ്പ-ജയലക്ഷമി ദമ്പതികളുടെ മകനാണ്.