വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ മനംനൊന്ത് കഴിയുകയായിരുന്ന ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് കഴിയുകയായിരുന്ന ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ പട്ടര്‍ കണ്ടത്തെ സി. നാരായണന്‍നായര്‍-ദേവകിയമ്മ ദമ്പതികളുടെ മകന്‍ ചന്ദ്രനെ(45)യാണ് ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിയയിലെ ഭാര്യാവീടിന് സമീപം പുതിയ വീടിന്റെ നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാമ്പത്തിക ബാധ്യത കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ചന്ദ്രന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. ഭാര്യ: ലത. മക്കള്‍: […]

കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് കഴിയുകയായിരുന്ന ഓട്ടോഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ പട്ടര്‍ കണ്ടത്തെ സി. നാരായണന്‍നായര്‍-ദേവകിയമ്മ ദമ്പതികളുടെ മകന്‍ ചന്ദ്രനെ(45)യാണ് ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിയയിലെ ഭാര്യാവീടിന് സമീപം പുതിയ വീടിന്റെ നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാമ്പത്തിക ബാധ്യത കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ചന്ദ്രന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. ഭാര്യ: ലത. മക്കള്‍: വിഷ്ണു, കാര്‍ത്തിക(വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഗംഗാധരന്‍, മധു. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it