ബന്തിയോട്: ഓട്ടോ ഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബന്തിയോട് ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും പഞ്ചത്തൊടി എസ്.സി. കോളനിയിലെ നാരായണ-ദേവകി ദമ്പതികളുടെ മകനുമായ സുധാകര(36)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്നലെ രാവിലെ വിളിച്ചിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് ബന്തിയോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.