മുന്നില്‍ പോയ വാഹനത്തില്‍ നിന്ന് ടാര്‍പോളിന്‍ പറന്നു ഓട്ടോയുടെ മുകളിലേക്ക് പതിച്ചു; ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആലപ്പുഴ: ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി ഒന്നാം വാര്‍ഡിന് സമീപമാണ് സംഭവം. കോട്ടയം ചിങ്ങവനം സ്വദേശിയാണ് മരിച്ചത്. മുന്നില്‍ പോയ വാഹനത്തില്‍ നിന്നു ടാര്‍പോളിന്‍ പറന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണ് ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു. ഇതോടെ ഓട്ടോ എതിരെ വന്ന ടിപ്പറിനടിയിലേക്കു ഇടിച്ചുകയറി. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിയെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാര്‍ പോളിന്‍ വീണത് ഏതു വാഹനത്തില്‍ നിന്നാണെന്ന് വ്യക്തമല്ല.

ആലപ്പുഴ: ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി ഒന്നാം വാര്‍ഡിന് സമീപമാണ് സംഭവം. കോട്ടയം ചിങ്ങവനം സ്വദേശിയാണ് മരിച്ചത്. മുന്നില്‍ പോയ വാഹനത്തില്‍ നിന്നു ടാര്‍പോളിന്‍ പറന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണ് ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു. ഇതോടെ ഓട്ടോ എതിരെ വന്ന ടിപ്പറിനടിയിലേക്കു ഇടിച്ചുകയറി.

ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിയെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാര്‍ പോളിന്‍ വീണത് ഏതു വാഹനത്തില്‍ നിന്നാണെന്ന് വ്യക്തമല്ല.

Related Articles
Next Story
Share it