ബന്തിയോട്: സുഹൃത്തിന്റെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബന്തിയോട് കുബണൂര്‍ സ്വദേശിയും ബന്തിയോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറുമായ പത്മനാഭ (39) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പച്ചമ്പളയിലെ സുഹൃത്തിന്റെ വീടിന്റെ രണ്ടാം നിലയിലെ ടെറസില്‍ ഷീറ്റ് പാകുന്നതിനായി ജീവനക്കാരുടെ കൂടെ അളവ് എടുക്കുന്നതിനിടെയാണ് പത്മനാഭ കാല്‍വഴുതി വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: സുജാത. മക്കള്‍: അമൃത, ആദര്‍ശ.