യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഓട്ടോ ഡ്രൈവര്‍ മരിച്ചു

ചട്ടഞ്ചാല്‍: യാത്രക്കാരെയും കയറ്റി ഓട്ടോറിക്ഷ ഓടിച്ചുപോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ മരിച്ചു. ബെണ്ടിച്ചാല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തെക്കില്‍ മൂലയിലെ മുഹമ്മദ്(58) ആണ് മരിച്ചത്. മുഹമ്മദ് വര്‍ഷങ്ങളായി ചട്ടഞ്ചാല്‍ ടൗണിലെ ഓട്ടോഡ്രൈവറും ഐ.എന്‍.എല്ലിന്റെ സജീവപ്രവര്‍ത്തകനുമാണ്. ഇന്നലെ യാത്രക്കാരെ കയറ്റി വാടകയ്ക്ക് ഓട്ടം പോകുന്നതിനിടെ മുഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇതോടെ ഓട്ടം നിര്‍ത്തി മുഹമ്മദ് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോള്‍ നെഞ്ചുവേദന കൂടി. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. പരിചയപ്പെട്ടവര്‍ക്കെല്ലാം പ്രിയങ്കരനായി മാറിയ മുഹമ്മദിന്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. ആദരസൂചകമായി […]

ചട്ടഞ്ചാല്‍: യാത്രക്കാരെയും കയറ്റി ഓട്ടോറിക്ഷ ഓടിച്ചുപോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ മരിച്ചു. ബെണ്ടിച്ചാല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തെക്കില്‍ മൂലയിലെ മുഹമ്മദ്(58) ആണ് മരിച്ചത്. മുഹമ്മദ് വര്‍ഷങ്ങളായി ചട്ടഞ്ചാല്‍ ടൗണിലെ ഓട്ടോഡ്രൈവറും ഐ.എന്‍.എല്ലിന്റെ സജീവപ്രവര്‍ത്തകനുമാണ്. ഇന്നലെ യാത്രക്കാരെ കയറ്റി വാടകയ്ക്ക് ഓട്ടം പോകുന്നതിനിടെ മുഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇതോടെ ഓട്ടം നിര്‍ത്തി മുഹമ്മദ് ക്വാര്‍ട്ടേഴ്സിലെത്തിയപ്പോള്‍ നെഞ്ചുവേദന കൂടി. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. പരിചയപ്പെട്ടവര്‍ക്കെല്ലാം പ്രിയങ്കരനായി മാറിയ മുഹമ്മദിന്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. ആദരസൂചകമായി ചട്ടഞ്ചാലില്‍ ഓട്ടോഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു. ഓട്ടോതൊഴിലാളി സംയുക്ത യൂണിയന്‍, ഐ.എന്‍.എല്‍ ഉദുമ മണ്ഡലം-പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Related Articles
Next Story
Share it