ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് ഉപ്പളയിലെ ഓട്ടോഡ്രൈവര്‍ മരിച്ചു

മഞ്ചേശ്വരം: ബൈക്ക് കുഴിലേക്ക് മറിഞ്ഞ് ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഉപ്പള മുസാടി സ്വദേശിയും ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവറുമായ ഷറഫുദ്ദീന്‍ (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉപ്പളയിലെ മുസ്തഫ (38)യെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചു. ശനിയാഴ്ച്ച രാത്രി ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മഞ്ചേശ്വരം ദേശീയ പാതക്കരികിലെ കുഴിയിലേക്ക് മറിഞ്ഞത്. ഏറെ നേരം കഴിഞ്ഞ് വഴിയാത്രക്കാരനാണ് ബൈക്ക് കുഴിയില്‍ വീണ നിലയില്‍ കാണുന്നത്. കൂടുതല്‍ […]

മഞ്ചേശ്വരം: ബൈക്ക് കുഴിലേക്ക് മറിഞ്ഞ് ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഉപ്പള മുസാടി സ്വദേശിയും ഉപ്പള റെയില്‍വേ ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവറുമായ ഷറഫുദ്ദീന്‍ (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉപ്പളയിലെ മുസ്തഫ (38)യെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചു. ശനിയാഴ്ച്ച രാത്രി ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മഞ്ചേശ്വരം ദേശീയ പാതക്കരികിലെ കുഴിയിലേക്ക് മറിഞ്ഞത്. ഏറെ നേരം കഴിഞ്ഞ് വഴിയാത്രക്കാരനാണ് ബൈക്ക് കുഴിയില്‍ വീണ നിലയില്‍ കാണുന്നത്. കൂടുതല്‍ ആളുകളെത്തി പരിശോധിച്ചപ്പോഴാണ് കുഴിയില്‍ രണ്ട് പേരെ കാണുന്നത്. ഷറഫുദ്ദീന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഭാര്യ: നഫീസ. മക്കളില്ല.

Related Articles
Next Story
Share it