മാനസികവെല്ലുവിളി നേരിടുന്നയാള്‍ പരിഭ്രാന്തി സൃഷ്ടിച്ചു; പിടിച്ചുമാറ്റാന്‍ ചെന്ന ഓട്ടോഡ്രൈവറെ റെയില്‍വെ പൊലീസ് സംഘം ലാത്തികൊണ്ടടിച്ചു

മംഗളൂരു: മാനസികവെല്ലുവിളി നേരിടുന്നയാള്‍ പരിഭ്രാന്തി പരത്തിയപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്ന ഓട്ടോഡ്രൈവറെ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍ ലാത്തികൊണ്ടടിച്ചു. ഓട്ടോ ഡ്രൈവര്‍ ഷാഹിലിനാണ് (34) കഴിഞ്ഞ ദിവസം രാത്രി മര്‍ദ്ദനമേറ്റത്. കൗപ്പ് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോറിക്ഷയുമായി എത്തിയ ഷാഹുല്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരാള്‍ ബഹളം വെക്കുന്നതും പരാക്രമം നടത്തുന്നതും കണ്ടു. ഇയാളെ പിടിച്ചുമാറ്റാന്‍ ചെന്ന ഷാഹുലിനെ സ്ഥലത്തുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഒരു കാരണവുമില്ലാതെ ലാത്തി കൊണ്ട് അടിച്ചുവെന്നാണ് പരാതി. രണ്ടുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഷാഹില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. […]

മംഗളൂരു: മാനസികവെല്ലുവിളി നേരിടുന്നയാള്‍ പരിഭ്രാന്തി പരത്തിയപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്ന ഓട്ടോഡ്രൈവറെ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍ ലാത്തികൊണ്ടടിച്ചു. ഓട്ടോ ഡ്രൈവര്‍ ഷാഹിലിനാണ് (34) കഴിഞ്ഞ ദിവസം രാത്രി മര്‍ദ്ദനമേറ്റത്. കൗപ്പ് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോറിക്ഷയുമായി എത്തിയ ഷാഹുല്‍ മാനസിക വെല്ലുവിളി നേരിടുന്ന ഒരാള്‍ ബഹളം വെക്കുന്നതും പരാക്രമം നടത്തുന്നതും കണ്ടു. ഇയാളെ പിടിച്ചുമാറ്റാന്‍ ചെന്ന ഷാഹുലിനെ സ്ഥലത്തുണ്ടായിരുന്ന റെയില്‍വേ പൊലീസ് ഒരു കാരണവുമില്ലാതെ ലാത്തി കൊണ്ട് അടിച്ചുവെന്നാണ് പരാതി. രണ്ടുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഷാഹില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഷാഹിലിനെ മര്‍ദ്ദിച്ച റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
സംഘടനയിലെ പ്രതിനിധികള്‍ ഇതുസംബന്ധിച്ച് മണിപ്പാല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജശേഖറിന് പരാതി നല്‍കി. അവിടെയെത്തിയ റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് പിന്നീട് ഓട്ടോ തൊഴിലാളികളുടെ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്ന് പ്രതിനിധി സംഘം റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it