'ഈ കാക്കമാരെയൊക്കെ ഇതിനകത്തേക്ക് കയറ്റിയാല്‍ എങ്ങനെയാ ശരിയാവാ...'; മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ രാജിവെച്ചു

കൊച്ചി: മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റി സിറിള്‍ രാജിവെച്ചു. കൊച്ചിന്‍ ഭരണസമിതിയിലേക്ക് മുസ്‌ലിംകളെ കയറ്റരുതെന്ന അഗസ്റ്റിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. 'ഈ കാക്കമാരെയൊക്കെ ഇതിനകത്തേക്ക് (കൊച്ചിന്‍ ഭരണസമിതിയിലേക്ക്) കയറ്റിയാല്‍ എങ്ങനെയാ ശരിയാവാ...' എന്നായിരുന്നു അഗസ്റ്റി സിറിള്‍ ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. ഒന്നര വര്‍ഷം മുമ്പ് കൊച്ചി കോളേജ് ഭരണസമിതിയിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്. സംഭാഷണം സോഷ്യല്‍ മീഡിയയില്‍ […]

കൊച്ചി: മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റി സിറിള്‍ രാജിവെച്ചു. കൊച്ചിന്‍ ഭരണസമിതിയിലേക്ക് മുസ്‌ലിംകളെ കയറ്റരുതെന്ന അഗസ്റ്റിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി.

'ഈ കാക്കമാരെയൊക്കെ ഇതിനകത്തേക്ക് (കൊച്ചിന്‍ ഭരണസമിതിയിലേക്ക്) കയറ്റിയാല്‍ എങ്ങനെയാ ശരിയാവാ...' എന്നായിരുന്നു അഗസ്റ്റി സിറിള്‍ ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. ഒന്നര വര്‍ഷം മുമ്പ് കൊച്ചി കോളേജ് ഭരണസമിതിയിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്.

സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അഗസ്റ്റിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഗസ്റ്റിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന ജോണ്‍ പഴേരിയെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു.

Related Articles
Next Story
Share it