ഔഫിന്റെ വീട് മന്ത്രി ജലീല്‍ സന്ദര്‍ശിച്ചു; കൊലപാതകം ആസൂത്രിതമെന്ന് മന്ത്രി

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ, എ.പി വിഭാഗം സുന്നി പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ കൊലയ്ക്ക് പിന്നില്‍ സാമുദായിക, രാഷ്ട്രീയ കാരണങ്ങളാണെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായും അന്വേഷണത്തില്‍ ഈ കാര്യങ്ങള്‍ പുറത്ത് വരണമെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട ഔഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെക്കറിച്ചും അദ്ദേഹം പ്രതികരിച്ചു. പിണറായിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ വരണ്ടുണങ്ങിയ ചങ്ങലകള്‍ക്കാവില്ലെന്ന് കെ.ടി ജലീല്‍ പറഞ്ഞു. നഗരസഭാ മുന്‍ […]

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ, എ.പി വിഭാഗം സുന്നി പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്‌മാന്‍ ഔഫിന്റെ കൊലയ്ക്ക് പിന്നില്‍ സാമുദായിക, രാഷ്ട്രീയ കാരണങ്ങളാണെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതായും അന്വേഷണത്തില്‍ ഈ കാര്യങ്ങള്‍ പുറത്ത് വരണമെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട ഔഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെക്കറിച്ചും അദ്ദേഹം പ്രതികരിച്ചു. പിണറായിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ വരണ്ടുണങ്ങിയ ചങ്ങലകള്‍ക്കാവില്ലെന്ന് കെ.ടി ജലീല്‍ പറഞ്ഞു. നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി.രമേശനും കൂടെയുണ്ടായിരുന്നു.

Related Articles
Next Story
Share it