ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമം ഗൗരവമായി കാണണം -അഡ്വ. സോണി സെബാസ്റ്റ്യന്‍

കാസര്‍കോട്: ഗാന്ധി വധം നടത്താന്‍ പ്രേരണ നല്‍കിയവര്‍ ഇന്ന് രാജ്യത്തിന്റെ പരമമായ മൂല്യങ്ങള്‍ തകര്‍ക്കാനും ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കി രാജ്യത്തെ മത മൗലിക വാദത്തിന്റെ ചങ്ങലയില്‍ ബന്ധിക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വം കാണേണ്ടതാണെന്നും ഈ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ വിധിയെഴുതുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ പറഞ്ഞു.ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഡി.സി.സി ഓഫീസില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് […]

കാസര്‍കോട്: ഗാന്ധി വധം നടത്താന്‍ പ്രേരണ നല്‍കിയവര്‍ ഇന്ന് രാജ്യത്തിന്റെ പരമമായ മൂല്യങ്ങള്‍ തകര്‍ക്കാനും ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കി രാജ്യത്തെ മത മൗലിക വാദത്തിന്റെ ചങ്ങലയില്‍ ബന്ധിക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വം കാണേണ്ടതാണെന്നും ഈ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ വിധിയെഴുതുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ പറഞ്ഞു.ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഡി.സി.സി ഓഫീസില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ. പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, കെ.പി.സി.സി മെമ്പര്‍മാരായ കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, എം.സി പ്രഭാകരന്‍, സി.വി ജയിംസ്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, രാജു കട്ടക്കയം, ജോമോന്‍ ജോസ്, കാര്‍ത്തികേയന്‍ പെരിയ, മിനി ചന്ദ്രന്‍, ജവാദ് പുത്തൂര്‍, എ. വാസുദേവന്‍ നായര്‍, പി. സി സുരേന്ദ്രന്‍ നായര്‍, പി.കെ വിനോദ് കുമാര്‍, ആര്‍. ഗംഗാധരന്‍, സജീവന്‍ മടിവയല്‍, പി.കെ രാഘവന്‍, ജയപ്രകാശ്, രാഘവന്‍ കുളങ്ങര, അഡ്വ. ബെന്നി സെബാസ്റ്റ്യന്‍, ജമീല അഹമ്മദ്, ശാഹുല്‍ ഹമീദ് സംസാരിച്ചു.

Related Articles
Next Story
Share it