നീലേശ്വരത്ത് മുകള്‍നിലയിലുള്ള ഓഫീസിന്റെ തറ തുരന്ന് താഴത്തെ നിലയിലുള്ള ജില്ലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടു; രണ്ടംഗസംഘം സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങി, കവര്‍ച്ചക്ക് കൊണ്ടുവന്ന സിലിണ്ടറും ചുറ്റികയും കണ്ടെത്തി
നീലേശ്വരം: നീലേശ്വരത്ത് കെട്ടിടത്തിന്റെ മുകള്‍നിലയിലുള്ള ഓഫീസിന്റെ തറ തുരന്ന് താഴത്തെ നിലയിലുള്ള ജ്വല്ലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. നീലേശ്വരം മേല്‍പ്പാലത്തിന് സമീപത്തെ കെ.എം.കെ ജ്വല്ലറിയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കവര്‍ച്ചാശ്രമം നടന്നത്. ജ്വല്ലറിയുടമ നീലേശ്വരം വട്ടപ്പൊയിലിലെ കെ.എം ബാബുരാജിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം ബ്ലോക്ക് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് തറ തുരന്ന ശേഷം താഴത്തെ നിലയിലുള്ള ജ്വല്ലറി കൊള്ളയടിക്കാനാണ് ശ്രമം നടന്നത്. […]

നീലേശ്വരം: നീലേശ്വരത്ത് കെട്ടിടത്തിന്റെ മുകള്‍നിലയിലുള്ള ഓഫീസിന്റെ തറ തുരന്ന് താഴത്തെ നിലയിലുള്ള ജ്വല്ലറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. നീലേശ്വരം മേല്‍പ്പാലത്തിന് സമീപത്തെ കെ.എം.കെ ജ്വല്ലറിയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കവര്‍ച്ചാശ്രമം നടന്നത്. ജ്വല്ലറിയുടമ നീലേശ്വരം വട്ടപ്പൊയിലിലെ കെ.എം ബാബുരാജിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം ബ്ലോക്ക് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് തറ തുരന്ന ശേഷം താഴത്തെ നിലയിലുള്ള ജ്വല്ലറി കൊള്ളയടിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ ഈ സമയം പൊലീസിന്റെ പട്രോളിംഗ് വാഹനം ജ്വല്ലറിക്ക് മുന്നിലെത്തിയതിനാല്‍ കവര്‍ച്ചക്കാര്‍ തങ്ങളുടെ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. കവര്‍ച്ചക്കായി കൊണ്ടുവന്ന ഗ്യാസ് കട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന സിലിണ്ടറും പൂട്ട് തകര്‍ക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവന്ന ചുറ്റികയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
നീലേശ്വരം സി.ഐ പി. സുനില്‍കുമാര്‍, എസ്.ഐ കെ.പി സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജ്വല്ലറിയിലെത്തി പരിശോധന നടത്തി. ഇവിടെ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. വിരലടയാള വിദഗ്ധരും എത്തിയിരുന്നു. കെട്ടിടത്തിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കവര്‍ച്ചക്കെത്തിയത് രണ്ടുപേരാണെന്ന് വ്യക്തമായി. അര്‍ധരാത്രി മുഖംമറച്ച രണ്ടുപേര്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കയറിവരുന്നതും ഒരുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പോയി ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവരുന്നതും പുലര്‍ച്ചെ 3.45 മണിയോടെ ഇരുവരും മടങ്ങുന്നതും സി.സി.ടി.വി ദൃശ്യത്തിലുണ്ട്. ഇതിനിടെ പൊലീസിന്റെ പട്രോളിംഗ് വാഹനം ജുല്ലറിക്ക് മുന്നിലൂടെ കടന്നുപോകുന്നതും സി.സി.ടി.വിയിലുണ്ട്. പൊലീസ് തങ്ങളെ പിടികൂടുമെന്ന് ഭയന്നാകാം രണ്ടംഗസംഘം കവര്‍ച്ചാശ്രമം ഉപേക്ഷിച്ചതെന്നാണ് നിഗമനം.