വിദ്യാനഗര്‍: പാര്‍ക്ക് ചെയ്ത, ഡ്രൈവിങ്ങ് സ്‌കൂളിലെ രണ്ട് കാറുകളുടെ ലോക്ക് തകര്‍ത്ത് കവര്‍ച്ചാശ്രമം. ഉളിയത്തടുക്ക സിറ്റിസണ്‍ ഡ്രൈവിങ്ങ് സ്‌കൂളിലെ ആള്‍ട്ടോ, 800 കാറുകളുടെ ലോക്കുകളാണ് തകര്‍ത്തത്. ബുധനാഴ്ച്ച രാത്രിയോടെ ഉളിയത്തടുക്ക സണ്‍ ഫ്‌ളവര്‍ ഓഡിറ്റോറിയത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറുകളാണ് കവരാന്‍ ശ്രമിച്ചത്. കാറുകളുടെ മുന്നില്‍ കോറിയിട്ടുണ്ട്. ഇത് കവരാനുള്ള ശ്രമം വിഫലമായപ്പോള്‍ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെ കാറുകള്‍ ഡ്രൈവിങ്ങ് പരിശീലനത്തിനായി എടുക്കാന്‍ എത്തിയപ്പോഴാണ് സംഭവമെന്ന് ഉടമ ഹുസൈന്‍ സിറ്റിസണ്‍ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാനഗര്‍ പൊലീസെത്തി സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി. ദ്യശ്യം പതിച്ചപ്പോള്‍ കാറിനകത്തേക്ക് ഒരാള്‍ നടന്നുവരുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സമാന രീതിയില്‍ മൂന്ന് വര്‍ഷം മുമ്പ് ഇത്തരത്തില്‍ കവര്‍ച്ച ശ്രമം നടന്നതായും ഹുസൈന്‍ പറഞ്ഞു.