പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം; അന്വേഷണം ഊര്‍ജിതമാക്കി

കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാറപ്പള്ളി പൊലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ഫാത്തിമയുടെ വീടാണ് കുത്തിത്തുറന്നത്. ശനിയാഴ്ചയാണ് സംഭവം. വീട്ടുകാര്‍ പാറപ്പള്ളി ഉറൂസ് നഗരിയിലേക്ക് പോയ സമയത്താണ് സംഭവം. വെള്ളിയാഴ്ച വീട് പൂട്ടി പോയതായിരുന്നു. പിറ്റേ ദിവസം വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീടിന്റെ മുന്‍വശത്തെ വാതിലാണ് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. ഫാത്തിമയുടെ സഹോദരന്‍ ഇല്ല്യാസിന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡ്, […]

കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാറപ്പള്ളി പൊലീസ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ഫാത്തിമയുടെ വീടാണ് കുത്തിത്തുറന്നത്. ശനിയാഴ്ചയാണ് സംഭവം. വീട്ടുകാര്‍ പാറപ്പള്ളി ഉറൂസ് നഗരിയിലേക്ക് പോയ സമയത്താണ് സംഭവം. വെള്ളിയാഴ്ച വീട് പൂട്ടി പോയതായിരുന്നു. പിറ്റേ ദിവസം വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വീടിന്റെ മുന്‍വശത്തെ വാതിലാണ് കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. ഫാത്തിമയുടെ സഹോദരന്‍ ഇല്ല്യാസിന്റെ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ പരിശോധന നടത്തി. വീട്ടില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നില്ല. പണവും മറ്റ് വില പിടിപ്പുള്ള സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും പൊലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്തെ കവര്‍ച്ചാ ശ്രമത്തിന് പിന്നിലുള്ളവരെ കണ്ടത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.

Related Articles
Next Story
Share it