കാഞ്ഞങ്ങാട്ട് വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമം

കാഞ്ഞങ്ങാട്: ബസ്സ്റ്റാന്റിനു സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടന്നു. ബസ്റ്റാന്റിനു തെക്കുഭാഗത്തെ ഫാല്‍ക്കോ ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് കവര്‍ച്ച ശ്രമം നടന്നത്. കാസര്‍കോട് സ്വദേശി നൗഷാദ് ഫ്രീക്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രീക്ക് ജെന്റ്‌സ് വസ്ത്ര സ്ഥാപനത്തിലും സമീപത്തെ മര്‍സ ലേഡീസ് കലക്ഷന്‍സിലുമാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഷട്ടറുകള്‍ വാഹനം കെട്ടി വലിച്ചാണ് തകര്‍ത്തതെന്ന് സംശയിക്കുന്നതായി നൗഷാദ് പറഞ്ഞു. കടകളില്‍ പണം സൂക്ഷിച്ചിരുന്നില്ല. പകരം ചാരിറ്റി ബോക്‌സ് തകര്‍ത്ത് അതിനകത്തു നിന്നും പണം കൊണ്ടു പോയിട്ടുണ്ട്. […]

കാഞ്ഞങ്ങാട്: ബസ്സ്റ്റാന്റിനു സമീപത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടന്നു. ബസ്റ്റാന്റിനു തെക്കുഭാഗത്തെ ഫാല്‍ക്കോ ടവറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് കവര്‍ച്ച ശ്രമം നടന്നത്. കാസര്‍കോട് സ്വദേശി നൗഷാദ് ഫ്രീക്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രീക്ക് ജെന്റ്‌സ് വസ്ത്ര സ്ഥാപനത്തിലും സമീപത്തെ മര്‍സ ലേഡീസ് കലക്ഷന്‍സിലുമാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഷട്ടറുകള്‍ വാഹനം കെട്ടി വലിച്ചാണ് തകര്‍ത്തതെന്ന് സംശയിക്കുന്നതായി നൗഷാദ് പറഞ്ഞു. കടകളില്‍ പണം സൂക്ഷിച്ചിരുന്നില്ല. പകരം ചാരിറ്റി ബോക്‌സ് തകര്‍ത്ത് അതിനകത്തു നിന്നും പണം കൊണ്ടു പോയിട്ടുണ്ട്. ഇന്ന് രാവിലെ സമീപത്തെ മെഡിക്കല്‍ ലാബ് ജീവനക്കാര്‍ ലാബ് തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണുള്ളത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി.

Related Articles
Next Story
Share it