കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പാര്‍ട്ടിപ്രവര്‍ത്തകന്റെ തലക്ക് വാക്കത്തികൊണ്ട് വെട്ടി; സി.പി.എം നേതാവിന്റെ മകനെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട്: സി.പി.എം പ്രവര്‍ത്തകന്റെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സി.പി.എം. നേതാവിന്റെ മകനെതിരെ വധശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. വെള്ളിക്കോത്ത് പെരളം റോഡിലെ പ്രഗേഷി( 34)നാണ് വാക്കത്തി കൊണ്ട് തലക്ക് വെട്ടേറ്റത്. തലയോട്ടിക്ക് സാരമായി പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ സന്ധ്യക്ക് വെള്ളിക്കോത്ത് ടൗണില്‍ വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അടോട്ടെ പ്രശാന്തിനെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. സി.പി.എം നേതാവ് എം.പൊക്ലന്റെ മകനാണ് പ്രശാന്ത്. വെട്ടേറ്റ് വീണ പ്രഗേഷിനെ ആരും […]

കാഞ്ഞങ്ങാട്: സി.പി.എം പ്രവര്‍ത്തകന്റെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സി.പി.എം. നേതാവിന്റെ മകനെതിരെ വധശ്രമത്തിന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. വെള്ളിക്കോത്ത് പെരളം റോഡിലെ പ്രഗേഷി( 34)നാണ് വാക്കത്തി കൊണ്ട് തലക്ക് വെട്ടേറ്റത്.
തലയോട്ടിക്ക് സാരമായി പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ സന്ധ്യക്ക് വെള്ളിക്കോത്ത് ടൗണില്‍ വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അടോട്ടെ പ്രശാന്തിനെതിരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. സി.പി.എം നേതാവ് എം.പൊക്ലന്റെ മകനാണ് പ്രശാന്ത്.
വെട്ടേറ്റ് വീണ പ്രഗേഷിനെ ആരും ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് പൊലീസെത്തി അഗ്‌നിശമനസേനയുടെ ആംബുലന്‍സിലാണ് ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്. അയല്‍വാസിയായ ഒരു യുവാവും ആംബുലന്‍സില്‍ കയറിയിരുന്നു. നില ഗുരുതരമായതിനാല്‍ പരിയാരത്ത് കൊണ്ടുപോവുകയായിരുന്നു. പള്ളിക്കരയില്‍ വെച്ച് ഒരു ബന്ധുവും ഇവര്‍ക്കൊപ്പം പോയി.
നേരത്തെ ഒരു അപകടത്തില്‍പ്പെട്ട പ്രഗേഷിന് വലതു കൈകാലുകള്‍ക്ക് സ്വാധീനം കുറവുണ്ട്.

Related Articles
Next Story
Share it