പുല്ലൂരില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച ശ്രമം

കാഞ്ഞങ്ങാട്: പുല്ലൂരില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച ശ്രമം. ഗള്‍ഫിലെ പൊതുപ്രവര്‍ത്തകനും വ്യവസായിയുമായ പി. പത്മനാഭന്റെ വീട് കുത്തിത്തുറന്നാണ് കവര്‍ച്ചാശ്രമം. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. മൂന്നു മുറികള്‍ കുത്തിത്തുറന്ന നിലയിലാണ്. ഷെല്‍ഫിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമുണ്ട്. വീടിന്റെ ചുമതല ഏല്‍പ്പിച്ചിരുന്ന സുഹൃത്ത് സുധാകരന്‍ വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വിവരം ഉടന്‍ തന്നെ പത്മനാഭനെ അറിയിച്ചു. അമ്പലത്തറ പൊലീസിലും പരാതി നല്‍കി. വിവരമറിഞ്ഞ് അമ്പലത്ത എസ്.ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ […]

കാഞ്ഞങ്ങാട്: പുല്ലൂരില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച ശ്രമം. ഗള്‍ഫിലെ പൊതുപ്രവര്‍ത്തകനും വ്യവസായിയുമായ പി. പത്മനാഭന്റെ വീട് കുത്തിത്തുറന്നാണ് കവര്‍ച്ചാശ്രമം. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. മൂന്നു മുറികള്‍ കുത്തിത്തുറന്ന നിലയിലാണ്. ഷെല്‍ഫിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമുണ്ട്. വീടിന്റെ ചുമതല ഏല്‍പ്പിച്ചിരുന്ന സുഹൃത്ത് സുധാകരന്‍ വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വിവരം ഉടന്‍ തന്നെ പത്മനാഭനെ അറിയിച്ചു. അമ്പലത്തറ പൊലീസിലും പരാതി നല്‍കി. വിവരമറിഞ്ഞ് അമ്പലത്ത എസ്.ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരായ നാരായണന്‍, ആര്‍. രജിത എന്നിവര്‍ പരിശോധിക്കാനെത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന.

Related Articles
Next Story
Share it