പള്ളിക്കരയില്‍ വീട്ടില്‍ മോഷണശ്രമം; യുവാവ് പിടിയില്‍

ബേക്കല്‍: പുരുഷന്മാര്‍ രാത്രിയില്‍ റമദാനിലെ തറാവീഹ് നിസ്‌കരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹിം ബാദുഷ(24) യെയാണ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കര കല്ലിങ്കാലിലെ ഹക്കീം എന്നയാളുടെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. മരത്തില്‍ കയറിയശേഷം മരച്ചില്ലകള്‍ വഴി വീട്ടിനകത്ത് കയറി വാതില്‍ കുത്തി തുറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനിടയില്‍ യുവാവ് നിസ്‌കാരം കഴിഞ്ഞുവരികയായിരുന്ന പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വെപ്രാളത്തില്‍ […]

ബേക്കല്‍: പുരുഷന്മാര്‍ രാത്രിയില്‍ റമദാനിലെ തറാവീഹ് നിസ്‌കരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹിം ബാദുഷ(24) യെയാണ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കര കല്ലിങ്കാലിലെ ഹക്കീം എന്നയാളുടെ വീട്ടിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. മരത്തില്‍ കയറിയശേഷം മരച്ചില്ലകള്‍ വഴി വീട്ടിനകത്ത് കയറി വാതില്‍ കുത്തി തുറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനിടയില്‍ യുവാവ് നിസ്‌കാരം കഴിഞ്ഞുവരികയായിരുന്ന പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വെപ്രാളത്തില്‍ മരത്തില്‍ നിന്ന് വീണ യുവാവിനെ ഓടിക്കൂടിയവര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയാണുണ്ടായത്. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി ബാദുഷയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബാദുഷയ്ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ ഓടി രക്ഷപ്പെട്ടതായുമാണ് പൊലീസ് സംശയിക്കുന്നത്. കല്ലിങ്കാല്‍, പൂച്ചക്കാട് ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ നിരവധി കവര്‍ച്ചകള്‍ നടന്നിരുന്നു.

Related Articles
Next Story
Share it