കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കഴുത്തില്‍ കേബിള്‍കുരുക്കി വധിക്കാന്‍ ശ്രമം; സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കഴുത്തില്‍ കേബിള്‍മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക കെട്ടിടത്തിന്റെ ഉടമയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മാണിക്കോത്ത് മഡിയനിലെ കൊത്തിക്കാല്‍ ഷാഹുലാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വാടക കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയെടുപ്പിക്കുന്നതിനിടെ ഷാഹുലിനെ പത്തോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും കേബിള്‍വയര്‍ കൊണ്ട് കഴുത്തിന് മുറുക്കുകയും ചെയ്തുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. കഴുത്തിനും കണ്ണിനും ഇരുകൈകള്‍ക്കും സാരമായി പരിക്കേറ്റ ഷാഹുലിനെ അജാനൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കഴുത്തില്‍ കേബിള്‍മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് സമീപമുള്ള വാടക കെട്ടിടത്തിന്റെ ഉടമയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മാണിക്കോത്ത് മഡിയനിലെ കൊത്തിക്കാല്‍ ഷാഹുലാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വാടക കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയെടുപ്പിക്കുന്നതിനിടെ ഷാഹുലിനെ പത്തോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും കേബിള്‍വയര്‍ കൊണ്ട് കഴുത്തിന് മുറുക്കുകയും ചെയ്തുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. കഴുത്തിനും കണ്ണിനും ഇരുകൈകള്‍ക്കും സാരമായി പരിക്കേറ്റ ഷാഹുലിനെ അജാനൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്നാണ് സൂചന.

Related Articles
Next Story
Share it