ഉളളാള്‍ തൊക്കോട്ട് ജ്വല്ലറിയുടെ ചുമര് തുരന്ന് സ്വര്‍ണം കൊള്ളയടിക്കാന്‍ ശ്രമം; ഒമ്പതംഗസംഘം അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ തൊക്കോട്ട് ജ്വല്ലറിയുടെ ചുമര് തുരന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒമ്പത് പേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ ഗാന്ധിവാഡിയില്‍ താമസിക്കുന്ന കന്യാന ചെന്നിയ മൂലേ സ്വദേശി ഭാസ്‌കര ബെല്‍ചപദ (65), നേപ്പാള്‍ സ്വദേശികളായ ദിനേഷ് റാവല്‍ എന്ന സാഗര്‍ (38), ബിസ്ത രൂപ് സിംഗ് (34), കൃഷ്ണബഹാദൂര്‍ ബോഗതി (41), ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് സാമില്‍ ഷെയ്ഖ് (29), ഇന്‍മാമാം ഉല്‍ ഹഖ് (27), ഇമദ്ദുല്‍ റസാഖ് ഷെയ്ഖ് (32), […]

മംഗളൂരു: ഉള്ളാള്‍ തൊക്കോട്ട് ജ്വല്ലറിയുടെ ചുമര് തുരന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒമ്പത് പേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ ഗാന്ധിവാഡിയില്‍ താമസിക്കുന്ന കന്യാന ചെന്നിയ മൂലേ സ്വദേശി ഭാസ്‌കര ബെല്‍ചപദ (65), നേപ്പാള്‍ സ്വദേശികളായ ദിനേഷ് റാവല്‍ എന്ന സാഗര്‍ (38), ബിസ്ത രൂപ് സിംഗ് (34), കൃഷ്ണബഹാദൂര്‍ ബോഗതി (41), ജാര്‍ഖണ്ഡ് സ്വദേശികളായ മുഹമ്മദ് സാമില്‍ ഷെയ്ഖ് (29), ഇന്‍മാമാം ഉല്‍ ഹഖ് (27), ഇമദ്ദുല്‍ റസാഖ് ഷെയ്ഖ് (32), ബിവുള്‍ ഷെയ്ഖ് (31), ഇമ്രാന്‍ ഷെയ്ഖ് (30) എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് സ്‌കൂട്ടറുകള്‍, ഗ്യാസ് കട്ടര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് കട്ടിംഗ് ഉപകരണം തുടങ്ങി നിരവധി സാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഉള്ളാളിലെ മാഞ്ചിലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒമ്പത് പേര്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ചക്ക് ശ്രമിക്കുന്നതായി പൊലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയാണുണ്ടായത്. ഇവരുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രതികളെല്ലാം ഉത്തരേന്ത്യയില്‍ നിന്നുള്ള കുപ്രസിദ്ധ സാഹിബ് ഗഞ്ച് സംഘത്തിലെ അംഗങ്ങളാണ്. തൊക്കോട്ടെ സൂപ്പര്‍ ജ്വല്ലറി കൊള്ളയടിക്കുകയെന്ന ഉദ്ദേശത്തോടെ 15 ദിവസം മുമ്പാണ് ഇവര്‍ ട്രെയിനില്‍ മംഗളൂരുവിലെത്തിയത്. ആദ്യം തൊക്കോട്ടെ ലോഡ്ജില്‍ താമസിച്ചിരുന്ന ഇവര്‍ പിന്നീട് മാഞ്ചിലയിലെ വാടക വീട്ടിലേക്ക് മാറി. 2.9 ലക്ഷം രൂപയാണ് പിടിയിലായവരില്‍ നിന്ന് പിടിച്ചെടുത്തത്.
കോണാജെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നടേക്കല്‍, ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അംബിക റോഡ്, ഉച്ചില എന്നിവിടങ്ങളില്‍ നിന്ന് പ്രതികള്‍ യാത്രക്കാരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് മൂന്ന് സ്‌കൂട്ടറുകള്‍ കവര്‍ന്നിരുന്നു.

Related Articles
Next Story
Share it