മാങ്ങാട് കൂളിക്കുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

ഉദുമ: മാങ്ങാട് കൂളിക്കുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കൂളിക്കുന്ന് എം.എ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പി.ജെ സുരേഷി(34)നാണ് കുത്തേറ്റത്. സുരേഷിന്റെ പരാതിയില്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന കൂളിക്കുന്നിലെ ഇബ്രാഹിമി(35)നെതിരെ വധശ്രമത്തിന് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഇബ്രാഹിമിനെ മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്ത സുരേഷിനെ ഇബ്രാഹിം കഠാര കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം സി.ഐയുടെ […]

ഉദുമ: മാങ്ങാട് കൂളിക്കുന്നില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കൂളിക്കുന്ന് എം.എ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പി.ജെ സുരേഷി(34)നാണ് കുത്തേറ്റത്. സുരേഷിന്റെ പരാതിയില്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന കൂളിക്കുന്നിലെ ഇബ്രാഹിമി(35)നെതിരെ വധശ്രമത്തിന് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഇബ്രാഹിമിനെ മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്ത സുരേഷിനെ ഇബ്രാഹിം കഠാര കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇടതുകൈ മസിലിനും വലത് ചുമലിനും കുത്തേറ്റ നിലയില്‍ സുരേഷ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ സി.ഐക്ക് പുറമെ എസ്.ഐ അനുരൂപ്, ഗ്രേഡ് എസ്.ഐ ശശിധരന്‍പിള്ള, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാമചന്ദ്രന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ ഇബ്രാഹിമിനെ വൈദ്യപരിശോധനക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles
Next Story
Share it