ആസ്പത്രി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ബംഗളൂരുവില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടെത്തിച്ചു

കാസര്‍കോട്: ആസ്പത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ആസ്പത്രി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മംഗലൂരു വിമാനത്താവളത്തില്‍വെച്ച് പിടികൂടി. ഉദുമ തെക്കേക്കര താമരക്കുഴി ഹൗസില്‍ മുഹമ്മദ് ജൗഹര്‍ റിസ്‌വാന്‍(23) ആണ് പിടിയിലായത്.ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് റിസ്‌വാന്‍ പിടിയിലായത്. കാസര്‍കോട് വിന്‍ടച്ച് ആസ്പത്രി എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗം ടെക്‌നിക്കല്‍ ജീവനക്കാന്‍ അബ്ദുറസാഖിനെ(28) അക്രമിച്ച കേസിലാണ് പിടിയിലായത്.റസാഖിനെ പിന്തുടര്‍ന്ന് റിസ്‌വാന്‍ ആസ്പത്രി പാര്‍ക്കിംഗ് ഏരിയയില്‍ പ്രവേശിക്കുന്നതും റസാഖിനെ അക്രമിക്കുന്നതും പിന്നീട് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ ആസ്പത്രിയിലെ സി.സി. ടിവിയില്‍ […]

കാസര്‍കോട്: ആസ്പത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ആസ്പത്രി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ മംഗലൂരു വിമാനത്താവളത്തില്‍വെച്ച് പിടികൂടി. ഉദുമ തെക്കേക്കര താമരക്കുഴി ഹൗസില്‍ മുഹമ്മദ് ജൗഹര്‍ റിസ്‌വാന്‍(23) ആണ് പിടിയിലായത്.
ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് റിസ്‌വാന്‍ പിടിയിലായത്. കാസര്‍കോട് വിന്‍ടച്ച് ആസ്പത്രി എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗം ടെക്‌നിക്കല്‍ ജീവനക്കാന്‍ അബ്ദുറസാഖിനെ(28) അക്രമിച്ച കേസിലാണ് പിടിയിലായത്.
റസാഖിനെ പിന്തുടര്‍ന്ന് റിസ്‌വാന്‍ ആസ്പത്രി പാര്‍ക്കിംഗ് ഏരിയയില്‍ പ്രവേശിക്കുന്നതും റസാഖിനെ അക്രമിക്കുന്നതും പിന്നീട് സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ ആസ്പത്രിയിലെ സി.സി. ടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അതിനിടെ പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് ബംഗളൂരുവില്‍ വെച്ച് പിടിയിലാവുന്നത്.
പ്രതിയെ പൊലീസ് ഇന്ന് രാവിലെ കാസര്‍കോട്ടെത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാകും.

Related Articles
Next Story
Share it