ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മുറിച്ചെടുത്ത് കടത്താന്‍ ശ്രമം: അസം സ്വദേശികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മുറിച്ചെടുത്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച അസം സ്വദേശികളെ ചീമേനി പൊലീസ് അറസ്റ്റ് ചെയ്തു. റസാവുല്‍ ഹസ്സന്‍, മജീദുല്‍ ഇസ്ലാം, ഫുള്‍ബാറലി, ഷറീഫുള്‍, മുഹമ്മദ് റൂബി ഉള്‍ ഇസ്ലാം എന്നിവരെ എസ്.ഐ രാജന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തുറവില്‍ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ടതോടെ വാഹനം നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.ഒരു ലക്ഷം രൂപയോളം വിലവരുന്ന കേബിളുകളാണ് കടത്താന്‍ ശ്രമിച്ചത്. പൊലീസ് ഓഫീസര്‍മാരായ ശ്രീജു, ശ്രീകാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായവരെ ഹൊസ്ദുര്‍ഗ് […]

കാഞ്ഞങ്ങാട്: ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മുറിച്ചെടുത്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച അസം സ്വദേശികളെ ചീമേനി പൊലീസ് അറസ്റ്റ് ചെയ്തു. റസാവുല്‍ ഹസ്സന്‍, മജീദുല്‍ ഇസ്ലാം, ഫുള്‍ബാറലി, ഷറീഫുള്‍, മുഹമ്മദ് റൂബി ഉള്‍ ഇസ്ലാം എന്നിവരെ എസ്.ഐ രാജന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തുറവില്‍ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ടതോടെ വാഹനം നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.
ഒരു ലക്ഷം രൂപയോളം വിലവരുന്ന കേബിളുകളാണ് കടത്താന്‍ ശ്രമിച്ചത്. പൊലീസ് ഓഫീസര്‍മാരായ ശ്രീജു, ശ്രീകാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Related Articles
Next Story
Share it