കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; ആസ്പത്രി ജീവനക്കാരനെതിരെ അന്വേഷണം

കോഴിക്കോട്: കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കോവിഡ് രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആസ്പത്രി ജീവനക്കാരന്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ജീവനക്കാരന്‍ ആസ്പത്രിയില്‍ നിന്ന് മുങ്ങി. നേരത്തെ ആസ്പത്രി രജിസ്റ്ററില്‍ നിന്നും യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ജീവനക്കാരന്‍ ഫോണില്‍ സന്ദേശമയച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it