പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍, അമ്മയെയും കേസില്‍ പ്രതിചേര്‍ത്തു

ചിറ്റാരിക്കാല്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ റെജിന്‍കുമാറിനെ(45)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെജിന്‍കുമാറിനെതിരെ പോക്സോ നിയമപ്രകാരം ചെറുപുഴ പൊലീസ് കേസെടുക്കുകയായിരുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന അമ്മക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഈ വീട്ടില്‍ റെജിന്‍കുമാര്‍ നിത്യസന്ദര്‍ശകനായിരുന്നു. പിന്നീട് അവസരം മുതലെടുത്ത് റെജിന്‍കുമാര്‍ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് […]

ചിറ്റാരിക്കാല്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ റെജിന്‍കുമാറിനെ(45)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെജിന്‍കുമാറിനെതിരെ പോക്സോ നിയമപ്രകാരം ചെറുപുഴ പൊലീസ് കേസെടുക്കുകയായിരുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന അമ്മക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഈ വീട്ടില്‍ റെജിന്‍കുമാര്‍ നിത്യസന്ദര്‍ശകനായിരുന്നു. പിന്നീട് അവസരം മുതലെടുത്ത് റെജിന്‍കുമാര്‍ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം മറച്ചുവെക്കാന്‍ കാമുകന് കൂട്ടുനിന്ന അമ്മക്കെതിരെയും പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it