കുമ്പള എക്‌സൈസ് ഓഫീസിന് പെട്രോളൊഴിച്ച് തീവെക്കാന്‍ ശ്രമം; നാലുപേര്‍ക്കെതിരെ കേസ്

കുമ്പള: കുമ്പള എക്സൈസ് ഓഫീസിന് പെട്രോളൊഴിച്ചു തീ വെക്കാന്‍ ശ്രമം. സംഭവത്തില്‍ കുമ്പള പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് എക്സൈസ് ഓഫീസിന് തീ വെക്കാന്‍ ശ്രമം നടന്നത്. ഓഫീസിനകത്തും പുറത്തും പെട്രോള്‍ നിറച്ച കുപ്പികള്‍ കണ്ടെത്തി. ജീപ്പിലും ഇരുചക്ര വാഹനങ്ങളിലും കല്ലുകള്‍ വെച്ച നിലയിലായിരുന്നു. ഓഫീസിന്റെ ജനല്‍ വഴി പെട്രോള്‍ നിറച്ച പ്ലാസ്റ്റിക്ക് കുപ്പി വലിച്ചെറിഞ്ഞതായും കണ്ടെത്തി. ഒരു കുപ്പി പെട്രോള്‍ ജീപ്പ് നിര്‍ത്തിയിട്ട സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് ജീപ്പിന്റെ മുന്‍ […]

കുമ്പള: കുമ്പള എക്സൈസ് ഓഫീസിന് പെട്രോളൊഴിച്ചു തീ വെക്കാന്‍ ശ്രമം. സംഭവത്തില്‍ കുമ്പള പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
ശനിയാഴ്ച്ച പുലര്‍ച്ചെയാണ് എക്സൈസ് ഓഫീസിന് തീ വെക്കാന്‍ ശ്രമം നടന്നത്. ഓഫീസിനകത്തും പുറത്തും പെട്രോള്‍ നിറച്ച കുപ്പികള്‍ കണ്ടെത്തി. ജീപ്പിലും ഇരുചക്ര വാഹനങ്ങളിലും കല്ലുകള്‍ വെച്ച നിലയിലായിരുന്നു. ഓഫീസിന്റെ ജനല്‍ വഴി പെട്രോള്‍ നിറച്ച പ്ലാസ്റ്റിക്ക് കുപ്പി വലിച്ചെറിഞ്ഞതായും കണ്ടെത്തി. ഒരു കുപ്പി പെട്രോള്‍ ജീപ്പ് നിര്‍ത്തിയിട്ട സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് ജീപ്പിന്റെ മുന്‍ വശത്തെ സീറ്റില്‍ ഒരു കല്ലും പിന്നിലെ സീറ്റില്‍ മൂന്ന് കല്ലുകളും അബ്കാരി കേസില്‍ പിടികൂടിയ സ്‌കൂട്ടറിന്റെയും ബൈക്കിന്റെയും സീറ്റുകളുടെ മുകളില്‍ ഒരോ കല്ലുകളും വെച്ച നിലയിലാണ്.
പുലര്‍ച്ച മൂന്ന് മണിയോടെ പുറത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഓഫീസിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങി പോയി നോക്കിയപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒരു സംഘം ഓടി മറിഞ്ഞായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തെ വീടുകളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ശനിയാഴ്ച്ച ബിയറുമായി രണ്ട് പേരെ കുമ്പള എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചിക്കട്ട സ്വദേശിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കൃഷണകുമാര്‍ ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കുമ്പള എസ്.ഐ വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it