മംഗളൂരുവിനടുത്ത് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ടിപ്പര്‍ലോറി ഓടിച്ചുകയറ്റാന്‍ ശ്രമം; ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിനടുത്ത് ബണ്ട്വാളില്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ടിപ്പര്‍ലോറി ഓടിച്ചുകയറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പര്‍ ലോറി ഡ്രൈവര്‍ അബ്ദുല്‍ ഐസക്, മൊയ്തീന്‍ അസ്ഹര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി കോണ്‍സ്റ്റബിള്‍ ശേഖര്‍ ചൗഗാലയും രാധാകൃഷ്ണയും പറങ്കിപ്പേട്ട് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തിവരികയായിരുന്നു. പുലര്‍ച്ചെ 2.30 ഓടെ മംഗളൂരു ഭാഗത്തുനിന്ന് വന്ന ടിപ്പര്‍ ലോറി തടയാന്‍ ശ്രമിച്ചപൊലീസ് ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് ലോറി […]

മംഗളൂരു: മംഗളൂരുവിനടുത്ത് ബണ്ട്വാളില്‍ ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ടിപ്പര്‍ലോറി ഓടിച്ചുകയറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പര്‍ ലോറി ഡ്രൈവര്‍ അബ്ദുല്‍ ഐസക്, മൊയ്തീന്‍ അസ്ഹര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി കോണ്‍സ്റ്റബിള്‍ ശേഖര്‍ ചൗഗാലയും രാധാകൃഷ്ണയും പറങ്കിപ്പേട്ട് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തിവരികയായിരുന്നു. പുലര്‍ച്ചെ 2.30 ഓടെ മംഗളൂരു ഭാഗത്തുനിന്ന് വന്ന ടിപ്പര്‍ ലോറി തടയാന്‍ ശ്രമിച്ചപൊലീസ് ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് ലോറി ഒടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഹോം ഗാര്‍ഡ് ശേഖറിനെയും രാധാകൃഷ്ണനെയും വേഗത്തില്‍ പിടിച്ചുമാറ്റിയതിനാലാണ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബാരിക്കേഡില്‍ ഇടിച്ചുനിന്ന ലോറിയില്‍ നിന്ന് ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെടുകയായിരുന്നു. ടിപ്പര്‍ ലോറിയെ പിന്തുടര്‍ന്ന ആള്‍ട്ടോ കാറും നിര്‍ത്താതെ പോയി. രണ്ടുപ്രതികളെയും വ്യാഴാഴ്ച വൈകിട്ടാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത്.

Related Articles
Next Story
Share it