ലീഗ് സ്ഥാനാർത്ഥിയെ മാറ്റി സ്വാതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ശ്രമം; പ്രശ്നം മുസ്ലിം ലീഗിൽ പുകയുന്നു

കുമ്പള:കുമ്പള മട്ടംകുഴി 21 ആം വാർഡിൽ മത്സര രംഗത്തുള്ള ലീഗ് സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രവർത്തകരിൽ അമർഷം. 21 ആം വാർഡിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിനെ ചൊല്ലി മുസ്ലിം ലീഗിൽ ആദ്യം തൊട്ട് തന്നെ തർക്കം നിന്നിരുന്നു. മുസ്ലിം ലീഗിലെ രണ്ട് സജീവ പ്രവർത്തകരുടെ പേരാണ് ആദ്യം പരിഗണയിൽ വന്നത്. ഇതിനെ ചിലർ എതിർത്തതോടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് അനിശ്ചിതത്വത്തിലായി. ഇതിനിടെ ബത്തേരി ജമാലിനെ ലീഗ് സ്ഥാനാർത്ഥിയായി നിർത്താൻ തിരുമാനിച്ചെങ്കിലും ചിലർ എതിർപ്പ് […]

കുമ്പള:കുമ്പള മട്ടംകുഴി 21 ആം വാർഡിൽ മത്സര രംഗത്തുള്ള ലീഗ് സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രവർത്തകരിൽ അമർഷം. 21 ആം വാർഡിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിനെ ചൊല്ലി മുസ്ലിം ലീഗിൽ ആദ്യം തൊട്ട് തന്നെ തർക്കം നിന്നിരുന്നു. മുസ്ലിം ലീഗിലെ രണ്ട് സജീവ പ്രവർത്തകരുടെ പേരാണ് ആദ്യം പരിഗണയിൽ വന്നത്. ഇതിനെ ചിലർ എതിർത്തതോടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് അനിശ്ചിതത്വത്തിലായി. ഇതിനിടെ ബത്തേരി ജമാലിനെ ലീഗ് സ്ഥാനാർത്ഥിയായി നിർത്താൻ തിരുമാനിച്ചെങ്കിലും ചിലർ എതിർപ്പ് പ്രകടിപ്പിതോടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് എങ്ങുമെത്തിയില്ല. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ ഹാരിഫിനെ മത്സരിപ്പിക്കാൻ ചിലർ ശ്രമം നടത്തിയെങ്കിലും പുറത്ത് നിന്ന് എത്തുന്ന ഒരു സ്ഥാനാർത്ഥിയും വേണ്ട എന്ന നിലപാടിൽ ചില ലീഗ് പ്രവർത്തകർ ഉറച്ച് നിന്നു.ആരിഫിനെ മാറ്റുന്ന പ്രശ്നംമില്ലന്ന് ചിലർ തർക്കം പിടിച്ചോതോടെയാണ് സെമിർ കുമ്പള. ഇ കെ.ആൽത്താഫ്.എ.കെ ഫവാസ് ജമാൽ ബത്തേരി. എന്നിവർ സ്വാതന്ത്ര സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക നൽകിയത്.പിന്നാലെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി കുമ്പളയിലെ വ്യാപാരി കുണ്ടങ്കറടക്കയിലെ നൗഷാദിനെ ലീഗ് നേതൃത്വത്തം പ്രഖ്യാപിച്ചത്. നൗഷാദും സഹാപ്രവർത്തകരും വോട്ട് അഭ്യർത്ഥിച്ച് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. ശനിയാഴ്ച്ച നൗഷാദിനെ മാറ്റി സ്വാതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്തുള്ള ജമാൽ ബത്തേരിയെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി നിർത്താൻ തീരുമാനമെടുത്തുന്നാണ് അറിയുന്നത്. ഇതിനെ ഒരു വിഭാഗം ശക്തമായി എതിർപ്പുമായി രംഗത്ത് എത്തി.നൗഷാദും സഹപ്രവർത്തകരും പ്രചാരണത്തിന് ഇറങ്ങിയതിന് ശേഷം യാതെരു കാരണമില്ലാതെ നൗഷാദിനെ മാറ്റാൻ തീരുമാനിച്ചത് അംഗീകരിക്കാൻ പറ്റില്ലെന്നാണ് ഒരു കൂട്ടം പ്രവർത്തകർ പറയുന്നത്. നൗഷാദിനെ ഒഴിവാക്കിയാൽ നൗഷാദിന്റെ കുടുംബ വോട്ട് നഷടുപ്പെടുമെന്ന ഭയം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനാണ് ലീഗിന്റെ തീരുമാനം.നൗഷാദിനെ നിർത്തി പ്രശ്നം പരിഹരിക്കാനാണ് മുതീർന്ന നേതാക്കളുടെ തീരുമെന്നാണ് അറിയുന്നത്. ഒരു മാസത്തോളമായി സ്ഥാനാർത്ഥികളെ നിർത്തുന്നതിനെ ചൊല്ലിയുള്ള പ്രശ്നം രൂക്ഷമായിട്ടും. ഇത് വരെ പ്രശ്നം തീർക്കാൻ മുതിർന്ന നേതാക്കൾ ഇടപ്പെട്ടില്ലെന്ന് ചില അണികൾ പറയുന്നു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ 21 ആം വാർഡ് പിടിച്ചെടുക്കാൻ ലീഗ് പ്രവർത്തകർ കഠിനാദ്ധ്വാനം നടത്തി വരുമ്പോൾ സ്ഥാനാർത്ഥികളെ ചൊല്ലി ചില ലീഗ് പ്രവർത്തകരുടെ കടുംപിടിത്തം പ്രവർത്തർക്കിടെയിൽ ആവേശം കുറയ്ക്കുന്നതായി നേതാക്കൾ തന്നെ സമ്മതിക്കുന്നു.

Related Articles
Next Story
Share it