സൗഹൃദം സ്ഥാപിച്ച് ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു, പിന്നീട് വധശ്രമവും; ബണ്ട്വാള്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ സൗഹൃദം സ്ഥാപിച്ച് ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് യുവതിയെ കൊലപ്പെടുത്താനും ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബണ്ട്വാള്‍ സ്വദേശി ശിവരാജ കുലാലിനെ (28) അറസ്റ്റ് ചെയ്തു. ഭര്‍ത്താവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ഹാലേയങ്ങാടി സ്വദേശിനിയായ യുവതി കോടതിയില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് യുവതി ശിവരാജുമായി പരിചയപ്പെടുകയും ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. ആറുമാസം മുമ്പ് മുതല്‍ ശിവരാജ യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പരാതി. ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. ഇതോടെ യുവതി […]

മംഗളൂരു: മംഗളൂരുവില്‍ സൗഹൃദം സ്ഥാപിച്ച് ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് യുവതിയെ കൊലപ്പെടുത്താനും ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബണ്ട്വാള്‍ സ്വദേശി ശിവരാജ കുലാലിനെ (28) അറസ്റ്റ് ചെയ്തു. ഭര്‍ത്താവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ഹാലേയങ്ങാടി സ്വദേശിനിയായ യുവതി കോടതിയില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് യുവതി ശിവരാജുമായി പരിചയപ്പെടുകയും ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു.
ആറുമാസം മുമ്പ് മുതല്‍ ശിവരാജ യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് പരാതി. ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. ഇതോടെ യുവതി ശിവരാജുമായി അകലം പാലിച്ചു. കഴിഞ്ഞ ദിവസം യുവതി ജോലി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിന്റെ ലിഫ്റ്റില്‍ വെച്ച് പ്രതി ശിവരാജ് യുവതിയുടെ കഴുത്തില്‍ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. നഗരത്തിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് ശിവരാജിനെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it