ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെക്കാന്‍ ശ്രമം; കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ബാലകൃഷ്ണനെതിരെയാണ് കേസ്. സെന്‍ട്രല്‍ ബാങ്ക് കാസര്‍കോട് ശാഖയില്‍ സ്വര്‍ണം പണയം വെക്കാനെത്തിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സെന്‍ട്രല്‍ ബാങ്ക് കാസര്‍കോട് ശാഖയിലെ മാനേജറുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.മറ്റാരെങ്കിലും തട്ടിപ്പിന് പിന്നിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. ബാലകൃഷ്ണനെ കൂടുതല്‍ […]

കാസര്‍കോട്: ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ബാലകൃഷ്ണനെതിരെയാണ് കേസ്. സെന്‍ട്രല്‍ ബാങ്ക് കാസര്‍കോട് ശാഖയില്‍ സ്വര്‍ണം പണയം വെക്കാനെത്തിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സെന്‍ട്രല്‍ ബാങ്ക് കാസര്‍കോട് ശാഖയിലെ മാനേജറുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മറ്റാരെങ്കിലും തട്ടിപ്പിന് പിന്നിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. ബാലകൃഷ്ണനെ കൂടുതല്‍ ചോദ്യംചെയ്തുവരുന്നു.

Related Articles
Next Story
Share it